വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി തികച്ച് കുല്‍ദീപ്; ഇന്ത്യന്‍ റെക്കോര്‍ഡ്

By Web TeamFirst Published Jan 17, 2020, 10:32 PM IST
Highlights

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ സ്പിന്നറെന്ന നേട്ടമാണ് കുല്‍ദീപ് ഇന്ന് സ്വന്തമാക്കിയത്. 58 മത്സരങ്ങളില്‍ നിന്നാണ് കുല്‍ദീപ് 100 വിക്കറ്റ് നേട്ടത്തിലെത്തിയത്.

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായ പോരാട്ടത്തില്‍ സ്റ്റീവ് സ്മിത്തിനെയും അലക്സ് ക്യാരിയെയും വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത് കുല്‍ദീപ് യാദവായിരുന്നു. ഓസീസിനെ ഇരട്ടപ്രഹരത്തിലൂടെ ബാക് ഫൂട്ടിലാക്കിയ കുല്‍ദീപ് ഒപ്പം ഒരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ സ്പിന്നറെന്ന നേട്ടമാണ് കുല്‍ദീപ് ഇന്ന് സ്വന്തമാക്കിയത്. 58 മത്സരങ്ങളില്‍ നിന്നാണ് കുല്‍ദീപ് 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ മൂന്നാമത്തെ സ്പിന്നറെന്ന നേട്ടവും കുല്‍ദീപിന്റെ പേരിലായി. ഏകദിനങ്ങൾളില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറുമാണ് കുല്‍ദീപ്. മൊഹമ്മദ് ഷമി(56 മത്സരം), ജസ്പ്രീത് ബുമ്ര(57 മത്സരം) എന്നിവരാണ് കുല്‍ദീപിന് മുന്നിലുള്ളത്.

44 മത്സരങ്ങളില്‍ 100 വിക്കറ്റ് പിന്നിട്ട റാഷിദ് ഖാനും 55 മത്സരങ്ങളില്‍ 100 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സഖ്‌ലിയന്‍ മുഷ്താഖുമാണ് ഈ നേട്ടത്തില്‍ കുല്‍ദീപിന് മുന്നിലുള്ളത്. 58 മത്സരങ്ങളില്‍ 100 വിക്കറ്റ് വീഴ്ത്തി ഇമ്രാന്‍ താഹിനൊപ്പമാണ് കുല്‍ദീപും. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്ക് സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്.

click me!