
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട ടീം ഇന്ത്യക്ക് അടുത്ത അഗ്നിപരീക്ഷ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. കിവികള്‍ക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓപ്പണർ ശുഭ്‍മാന്‍ ഗില്ലിന് പരിക്കേറ്റത് തലവേദന കൂട്ടുന്നു. എന്നാല്‍ ഗില്ലിന്‍റെ പകരക്കാരനായി സ്ക്വാഡില്‍ തന്നെയുള്ള രണ്ട് താരങ്ങളെ ഉപയോഗിക്കണം എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പർ ദീപ് ദാസ്ഗുപ്ത.
രോഹിത് ശർമ്മക്കൊപ്പം മായങ്ക് അഗർവാളോ കെ എല്‍ രാഹുലോ ഓപ്പണറായി വരണം എന്നാണ് മുന്‍താരം പറയുന്നത്. എന്നാല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണന മായങ്കിനാണ് ദീപ് ദാസ്ഗുപ്ത നല്‍കുന്നത്.
'മായങ്ക് അഗർവാള്‍, കെ എല്‍ രാഹുല്‍- രണ്ട് ഓപ്ഷനുകള്‍ മുന്നിലുണ്ട്. ഇവരില്‍ എന്‍റെ വോട്ട് മായങ്ക് അഗർവാളിനാണ്. രണ്ടുമൂന്ന് മോശം പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ഇന്ത്യയിലും വിദേശത്തും അദേഹത്തിന്‍റെ ടെസ്റ്റിലെ പ്രകടനം വളരെ മികച്ചതാണ്. കർണാടകയ്ക്കും ഇന്ത്യക്കായും വൈറ്റ് ബോളിലും റെഡ് ബോളിലും ഓപ്പണ്‍ ചെയ്തിട്ടുള്ള താരമാണ് രാഹുല്‍.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രാഹുല്‍ ശൈലി മാറ്റിയിട്ടുണ്ട്. കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നു. അദേഹത്തിന്‍റെ സാങ്കേതിക പുരോഗമിച്ചിട്ടുണ്ടെങ്കിലും പ്രതിരോധത്തില്‍ അത്ര ശ്രദ്ധ കൊടുത്തിട്ടില്ല. അതുകൊണ്ടാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ രാഹുലിനെ ഒരു മധ്യനിര ബാറ്റ്സ്മാനായി ഞാന്‍ പരിഗണിക്കുന്നത്' എന്നും ദീപ് ദാസ്ഗുപ്ത കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വിശ്രമത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. ഈ മാസം 14 മുതലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ് ഡർഹാമിൽ തുടങ്ങുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാണ്. ഓഗസ്റ്റ് നാല് മുതൽ നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.
ശുഭ്മാൻ ഗില്ലിന് പരിക്ക്, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നഷ്ടമായേക്കും
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തണമായിരുന്നു: മുന്‍ സെലക്റ്റര്‍
ഒന്നൊന്നര പറക്കല്‍; ഇംഗ്ലണ്ടിനെതിരെ തകർപ്പന്‍ ക്യാച്ചുമായി സ്മൃതി മന്ദാന
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!