അന്ന് ചാഹറിനോട് ഗ്രെഗ് ചാപ്പൽ പറഞ്ഞു, ക്രിക്കറ്റ് നിനക്ക് പറ്റിയ പണിയല്ലെന്ന്; വെളിപ്പെടുത്തി പ്രസാദ്

By Web TeamFirst Published Jul 22, 2021, 5:41 PM IST
Highlights

ഇന്ത്യൻ പരിശീലക സ്ഥാനത്തു നിന്ന് രാജിവെച്ചശേഷം ചാപ്പലിനെ ലളിത് മോദി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടറായി നിയമിച്ചിരുന്നു.  
 

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അവിശ്വസനീയ ബാറ്റിം​ഗുമായി ഇന്ത്യക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത് ദീപക് ചാഹറെന്ന പേസ് ബൗളറുടെ ബാറ്റിം​ഗായിരുന്നു. എട്ടാമനായി ക്രീസിലെത്തി 82 പന്തിൽ 69 റൺസുമായി പുറത്താകാതെ നിന്ന ചാഹർ ടീമിന്റെ വിജയശിൽപ്പിയായി. 

എന്നാൽ മുൻ ഇന്ത്യൻ പരിശീലകനായിരുന്ന ​ഗ്രെ​ഗ് ചാപ്പൽ ചാ​ഹറിനെ ടീമിലെടുക്കാൻ കൊള്ളാത്തവനെന്ന് പറഞ്ഞ്  തള്ളിക്കളഞ്ഞിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പേസറായ വെങ്കിടേഷ് പ്രസാദ്. രഹുൽ ചാഹറിനെ രാജസ്ഥാൻ ക്രിക്കറ്റ് ടീം സെലക്ഷനിൽ ​ഗ്രെ​ഗ് ചാപ്പൽ തള്ളിക്കളഞ്ഞതാണ്. ഉയരത്തിന്റെ പേര് പറഞ്ഞാണ് ചാഹറിനെ ചാപ്പൽ ഒഴിവാക്കിയത്. ഒപ്പം ഒരു ഉപദേശവും ചാഹറിന് ചാപ്പൽ നൽകിയിരുന്നു. ക്രിക്കറ്റിന് പകരം മറ്റെന്തെങ്കിലും ജോലി നോക്കുന്നതാണ് നല്ലതെന്ന്.

എന്നാൽ ഇന്ന് അതേ ചാഹർ ഒറ്റക്ക് ഇന്ത്യക്കായി മത്സരം ജയിച്ചിരിക്കുന്നു. അതും തന്റെ കരുത്തായി ബൗളിം​ഗിലൂടെ അല്ലാതെ. ചാഹറിന്റെ പ്രകടനം നൽകിയ ​ഗുണപാഠം എന്താണെന്ന് വെച്ചാൽ വിദേശ പരിശീലകർ പറയുന്നതെല്ലാം ​ഗൗരവമായി എടുക്കതരുതെന്നാണ്-പ്രസാദ് ട്വിറ്ററിൽ വ്യക്തമാക്കി.

Deepak Chahar Was rejected by Greg Chappell at RCA for his height and told to look at a different occupation.
And he single handedly won a match with not even his primary skills.
Moral of the story- Believe in yourself and don't take overseas coaches too seriously. pic.twitter.com/cByzg9uorj

— Venkatesh Prasad (@venkateshprasad)

എല്ലാ വിദേശ പരിശീലകരെയും ഒരുപോലെ കാണാനാകില്ലെങ്കിലും ക്രിക്കറ്റിൽ ഇത്രമാത്രം പ്രതിഭകളുള്ള രാജ്യത്ത് നാട്ടിലെ പരിശീലകരാണ് അഭികാമ്യമെന്നും പ്രസാദ് പറഞ്ഞു. ഇന്ത്യൻ പരിശീലക സ്ഥാനത്തു നിന്ന് രാജിവെച്ചശേഷം ചാപ്പലിനെ ലളിത് മോദി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടറായി നിയമിച്ചിരുന്നു.  

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് ചാഹറും ഭുവനേശ്വറും ചേർന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സരം പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന ഏകദിനം നാളെ നടക്കും.
 

പെർഫെക്റ്റ് 10 നേടിയ ആദ്യ ജിംനാസ്റ്റ്? ഒളിംപിക്‌സ് ക്വിസ് ഇന്നത്തെ ചോദ്യങ്ങള്‍

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!