
ഡര്‍ഹാം: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് ഇംഗ്ലണ്ട് പര്യടനം നഷ്ടമാവും. സന്നാഹ മത്സരത്തില്‍ ബാറ്റ് ചെയ്യുമ്പോഴാണ് സുന്ദറിന് പരിക്കേല്‍ക്കുന്നത്. ഇന്ത്യക്കെതിരെ എതിര്‍ടീമിലാണ് താരം കളിച്ചിരുന്നത്. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനെ വിരലില്‍ പരിക്കേല്‍ക്കുകയായിരുന്നു.
പരിക്ക് കാരണം പരമ്പര നഷ്ടമാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് സുന്ദര്‍. നേരത്തെ ആവേഷ് ഖാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗില്ലിന് ഇംഗ്ലണ്ടില്‍ തന്നെ ചികിത്സ നല്‍കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിയുരുന്നു. സുന്ദര്‍ ആവേഷിനൊപ്പം നാട്ടിലേക്ക് മടങ്ങും. ഇരുവരും സ്ഥിരാംഗമല്ലെന്നുള്ളത് ഇന്ത്യക്ക് ആശ്വാസമാണ്. ആവേഷ് നെറ്റ് ബൗളറായിട്ടാണ് ഇംഗ്ലണ്ടിലെത്തിയത്. ഇവരുടെ പകരക്കാരെ തീരുമാനിച്ചിട്ടില്ല.
പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താരങ്ങളുടെ പരിക്കിനെ കുറിച്ച് ബിസിസിഐ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. സന്നാഹ മത്സരത്തില്‍ ഗില്ലിന് പകരം മായങ്ക് അഗര്‍വാളായിരുന്നു ഓപ്പണര്‍. പകരക്കാരനായി കരുതപ്പെടുന്ന മറ്റൊരു താരം കെ എല്‍ രാഹുല്‍ സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു.
സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഓഗസ്റ്റ് നാലിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ സംഘം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!