Latest Videos

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന് മുമ്പ് ബറോഡ പരിശീലന ക്യാംപ് വിട്ട ദീപക് ഹൂഡയ്ക്ക് ഒരു വര്‍ഷത്തെ വിലക്ക്

By Web TeamFirst Published Jan 22, 2021, 12:59 PM IST
Highlights

ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താനാണ് അപക്്‌സ് തീരുമാനിച്ചത്. ടീം മാനേജര്‍, പരിശീലകന്‍ എന്നിവരില്‍ നിന്ന് വിശദീകരണം കേട്ടതിന് ശേഷമാണ് ഹൂഡയ്‌ക്കെതിരെ തീരുമാനമെടുത്തത്.

വഡോദര: മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമിന്റെ ക്യാംപില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ ദീപക് ഹൂഡയ്ക് വിലക്കേര്‍പ്പെടുത്തി. ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്താനാണ് അപക്്‌സ് തീരുമാനിച്ചത്. ടീം മാനേജര്‍, പരിശീലകന്‍ എന്നിവരില്‍ നിന്ന് വിശദീകരണം കേട്ടതിന് ശേഷമാണ് ഹൂഡയ്‌ക്കെതിരെ തീരുമാനമെടുത്തത്. ഈ സീസണില്‍ ഹൂഡയിനി ബറോഡയുടെ ജേഴ്‌സി അണിയില്ല. എന്നാല്‍ അടുത്ത സീസണില്‍ താരത്തിന് തിരിച്ചെത്താം. ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ മോശമായാണ് പെരുമാറുന്നത് എന്നാരോപിച്ചായിരുന്നു ടീം ക്യാന്പില്‍നിന്നുള്ള മടക്കം. സഹതാരങ്ങളുടെ മുന്നില്‍വെച്ച് മോശമായി സംസാരിച്ചെന്നും ദീപക് ഹൂഡ ആരോപിച്ചിരുന്നു. ബറോഡക്കായി 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 123 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് 25കാരനായ ദീപക് ഹൂഡ.

ടൂര്‍ണമമെന്റ് ആരംഭിക്കുന്നതിന് മുമ്പായിരുന്നു സംഭവം. പരിശീലനത്തിനിടെ ക്രുനാല്‍ അസഭ്യം പറയുകയാണുണ്ടായതെന്ന് ഹൂഡ പരാതിയില്‍ വ്യക്തമാക്കി. ഹൂഡ പരാതിയില്‍ പറഞ്ഞതിത്രയായിരുന്നു. ''ബറോഡ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി കഴിഞ്ഞ 11 വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വലിയ നിരാശയിലും സമ്മര്‍ദ്ദത്തിലുമാണിപ്പോള്‍. അവസാന കുറച്ച് ദിവസങ്ങളിലായി എന്റെ ടീം നായകന്‍ ക്രുനാല്‍ പാണ്ഡ്യ സഹതാരങ്ങളുടേയും എതിര്‍ ടീമിന്റെയും മുന്നില്‍വെച്ച് എന്നെ അസഭ്യം പറയുകയാണ്. വഡോദരയിലെ റിലയന്‍സ് സ്റ്റോഡിയത്തില്‍ വെച്ചാണ് ഇത്തരം മോശം അനുഭവം ഉണ്ടായത്.'' ഹൂഡ പറഞ്ഞു. 

പരാതി നല്‍കിയതിനാല്‍ അസോസിയേഷന്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ക്രുനാലിനെതിരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല.  ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ക്രുനാല്‍. ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരനായ ക്രുനാല്‍ ഇന്ത്യന്‍ ടി20 ടീമിലും അരങ്ങേറ്റം നടത്തിയെങ്കിലും സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐപിഎല്‍ ആരാധകര്‍ക്ക് പരിചിതമായ താരാണ ഹൂഡ.

നിലവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. ഇന്ത്യ എ ടീമിനുവേണ്ടി കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ ഇതുവരെ 25കാരനായ ഹൂഡയ്ക്ക് അവസരം ലഭിച്ചിട്ടില്ല.

click me!