എന്‍റെ ഭാഗം കൂടി നിങ്ങള്‍ കേള്‍ക്കൂ! ചാര്‍ലോട്ട് ഡീനിനെ റണ്ണൗട്ടാക്കിയതിനെ ആദ്യമായി സംസാരിച്ച് ദീപ്തി ശര്‍മ

By Web TeamFirst Published Sep 26, 2022, 5:01 PM IST
Highlights

സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും രണ്ട് വാദങ്ങളുണ്ടായി. എന്നാല്‍ ദീപ്തി ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ മനസ് തുറക്കുകയാണ് ദീപ്തി. താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ദീപ്തി പറയുന്നത്.

ലണ്ടന്‍: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ ചാര്‍ലോട്ട് ഡീനിനെ റണ്ണൗട്ടാക്കിയത് കടുത്ത വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇംഗ്ലണ്ടിന് ജയിക്കാന്‍ 17 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് ദീപ്തി, ഡീനിനെ മങ്കാദിംഗിലൂടെ പുറത്താക്കുന്നത്. ഫ്രേയ ഡേവിസുമായി 35 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി നില്‍ക്കെയാണ് സംഭവം. ഇതോടെ ഇന്ത്യ ജയിക്കുകയും പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.

സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തും രണ്ട് വാദങ്ങളുണ്ടായി. എന്നാല്‍ ദീപ്തി ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ മനസ് തുറക്കുകയാണ് ദീപ്തി. താരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ദീപ്തി പറയുന്നത്. ''ഇംഗ്ലണ്ടിലെ പരമ്പര ചരിത്രനേട്ടമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ആദ്യമായിട്ടാണ് 3-0ത്തിന് അവരുടെ മണ്ണില്‍ പരമ്പര നേടുന്നത്. ഡീനിനെ റണ്ണൗട്ടാക്കുന്നത് ഞങ്ങളുടെ പദ്ധതിയായിരുന്നു. നേരത്തെ, അവര്‍ ക്രീസ് വിട്ട് ഇറങ്ങിയപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ക്ക് മാത്രമല്ല, അംപയറോടും ഇക്കാര്യം സംസാരിച്ചിരുന്നു. എല്ലാം നിയമത്തിന് വിധേമായിട്ടാണ് ചെയ്തത്.'' ദീപ്തി പറഞ്ഞു. 

Here's what transpired pic.twitter.com/PtYymkvr29

— 𝗔𝗱𝗶𝘁𝘆𝗮 (@StarkAditya_)

ലോര്‍ഡ്‌സില്‍ നടന്ന അവസാന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ഇന്ത്യന്‍ പേസര്‍ ജുലന്‍ ഗോസ്വാമിയെ വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാനും ടീം ഇന്ത്യക്ക് സാധിച്ചു. അവസാന മത്സരം കളിച്ച 39കാരി രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 153 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ രേണുക സിംഗാണ് ആതിഥേയരെ തകര്‍ത്തത്. 

ഓസീസിനെതിരായ ടി20 പരമ്പര; ടീം ഇന്ത്യക്ക് റാങ്കിംഗില്‍ നേട്ടം, വ്യക്തമായ മേല്‍ക്കൈ

നേരത്തെ, ദീപ്തി ശര്‍മ (68), സ്മൃതി മന്ഥാന (50) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. നാല് വിക്കറ്റ് നേടിയ കെയ്റ്റ് ക്രോസാണ് തകര്‍ത്തത്. ഷെഫാലി വര്‍മ (0), യഷ്ടിക ഭാട്ടിയ (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെ തുടക്കത്തില്‍ തന്നെ ക്രോസ് മടക്കിയയച്ചു. ഷെഫാലിയും യഷ്ടികയും ബൗള്‍ഡായപ്പോള്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഹര്‍ലീന്‍ ഡിയോള്‍ (3) ഫ്രേയ ഡേവിസിന് മുന്നില്‍ കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 29 എന്ന നിലയിലായി.
 

click me!