ഐസിസി വനിതാ ടി20 റാങ്കിംഗ്: ദീപ്തി ശര്‍മയ്ക്ക് നേട്ടം, സ്മൃതി മന്ദാന മൂന്നാം സ്ഥാനത്ത്

Published : Aug 12, 2025, 08:08 PM IST
Deepti Sharma

Synopsis

ഐസിസി വനിതാ ടി20 ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ ദീപ്തി ശർമ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ദുബായ്: ഐസിസി വനിതാ ടി20 ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് താരം രണ്ടാമതെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് ദീപ്തിയെ തുണച്ചത്. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്. രേണുക സിംഗ് താക്കൂര്‍ 11-ാം സ്ഥാനത്തുണ്ട്. രാധ യാദവ് 15-ാം സ്ഥാനത്തും. ഓസ്‌ട്രേലിയന്‍ താരം അന്നബെല്‍ സതര്‍ലന്‍ഡാണ് ഒന്നാമത്. ദീപ്തി നാല് പോയിന്റ് വ്യത്യാസത്തില്‍ മാത്രമാണ് പിറകിലായത്.

ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നുണ്ട്. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്‌റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്താണ്. ഓസീസ് താരം ജോര്‍ജിയ വറേഹം ആറാമത്. ചാര്‍ളി ഡീന്‍ (ഇംഗ്ലണ്ട്), അഫി ഫ്‌ളെച്ചലര്‍ (വെസ്റ്റ് ഇന്‍ഡീസ്), നഷ്‌റ സന്ധു (പാകിസ്ഥാന്‍), നോണ്‍കുലുലെ്ക ലാബ (ദക്ഷിണാഫ്രിക്ക) എന്നിവര്‍ ഏവ് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാം സ്ഥാനത്താണ്.

ഒമ്പതാം സ്ഥാനത്തുള്ള ഷെഫാലി വര്‍മയാണ് ആദ്യ പന്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയന്‍ താരം ബേത് മൂണി നയിക്കുന്ന പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാം സ്ഥാനത്താണ്. ഓസീസിന്റെ തഹ്ലിയ മഗ്രാത് നാലാമതും ദക്ഷിണാഫ്രിക്കന്‍ താരം ലോറ വോള്‍വാര്‍ട്ട് അഞ്ചാം സ്ഥാനത്തുമാണ്. തസ്‌നിം ബ്രിട്ട്‌സ് (ദക്ഷിണാഫ്രിക്ക), ചമാരി അത്തപത്തു (ശ്രീലങ്ക), സൂസി ബെയ്റ്റ്‌സ് (ന്യൂസിലന്‍ഡ്), ഷെഫാലി, അലീസ ഹീലി (ഓസ്‌ട്രേലിയ) എന്നിവര്‍ യഥാക്രമം ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

ടീം റാങ്കിംഗില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ നാല് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരമ്പര തൂത്തുവാരാൻ ഇറങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരം, പേസർ പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
ലങ്കക്ക് ഇരട്ടപ്രഹരമേല്‍പിച്ച ആദ്യ ഓവറില്‍ ഞെട്ടിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്, തലകുനിച്ച് ജസ്പ്രീത് ബുംറ