Latest Videos

എതിരാളികള്‍ക്ക് ഹസ്തദാനം പോലും നല്‍കാതെ നിരാശനായി തലകുനിച്ച് ഒറ്റക്ക് തിരിച്ചു നടന്ന് രോഹിത്

By Web TeamFirst Published Apr 15, 2024, 4:00 PM IST
Highlights

207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്കായി രോഹിത് 63 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു.

മുംബൈ: ഐപിഎല്ലില്‍ അപരാജിത സെഞ്ചുറി നേടിയിട്ടും ടീം തോറ്റതില്‍ നിരാശനായി മുന്‍ നായകന്‍ രോഹിത് ശര്‍മ. മത്സരശേഷം ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് വന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ പോലും നില്‍ക്കാതെ തലകുനിച്ച് ഒറ്റക്ക് നടന്നു നീങ്ങുന്ന രോഹിത് തീര്‍ത്തും നിരാശനായിരുന്നുവെന്ന് ആ മുഖം വ്യക്തമാക്കുന്നു.

ഇതാദ്യമായാണ് രോഹിത് നോട്ടൗട്ടായി നിന്നിട്ടും മുംബൈ ഒരു മത്സരം തോല്‍ക്കുന്നത്. ഇതിന് മുമ്പ് 18 തവണയും രോഹിത് നോട്ടൗട്ടായി നിന്ന മത്സരങ്ങളിലെല്ലാം മുംബൈ ജയിച്ചിട്ടുണ്ട്. ഇതിന് പുറമെ റണ്‍ചേസില്‍ ഒരു ബാറ്റര്‍ അപരാജിത സെഞ്ചുറിയുമായി നിന്നിട്ടും ടീം തോല്‍ക്കുന്നതും ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ്.

എന്‍റെ പേരും 'മഹീന്ദ്ര' എന്നായതില്‍ ഞാനിന്ന് അഭിമാനിക്കുന്നു;ധോണിയെ വാഴ്ത്തി മഹീന്ദ്ര മുതലാളി

207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്കായി രോഹിത് 63 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. മുംബൈ തോല്‍വി ഉറപ്പിച്ചശേഷമായിരുന്നു രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത് എന്നതിനാല്‍ പതിവ് സെഞ്ചുറി ആഘോഷങ്ങളൊന്നും രോഹിത് നടത്തിയില്ല. കാണികളെ നോക്കി ബാറ്റുയര്‍ത്താന്‍ പോലും രോഹിത് തയാറായിരുന്നില്ല.

Rohit Sharma's reaction seems like he got out for a duck. You tried your best . pic.twitter.com/xVGzThOcwc

— R A T N I S H (@LoyalSachinFan)

105 റണ്‍സെടുത്ത രോഹിത്തിന് പുറമെ തിലക് വര്‍മയും(20 പന്തില്‍ 31) ഇഷാന്‍ കിഷനും(15 പന്തില്‍ 23) മാത്രമാണ് മുംബൈക്കായി പൊരുതിയുള്ളു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(ആറ് പന്തില്‍ രണ്ട് റണ്‍സ്), ടിം ഡേവിഡ്(5 പന്തില്‍ 13 റണ്‍സ്), റൊമാരിയോ ഷെപ്പേര്‍ഡ്(2 പന്തില്‍ 1 റണ്‍സ്), സൂര്യകുമാര്‍ യാദവ്(0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെയാണ് മുംബൈ തോല്‍വി വഴങ്ങിയത്. നാലു വിക്കറ്റെടുത്ത മതീഷ പതിരാനയാണ് മുംബൈയെ എറിഞ്ഞിട്ടത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി ശിവം ദുബെയും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും തകര്‍ത്തടിച്ചെങ്കിലും അവസാന നാലു പന്തില്‍ മൂന്ന് സിക്സ് സഹിതം 20 റണ്‍സെടുത്ത എം എസ് ധോണിയാണ് ചെന്നൈയെ 200 കടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!