
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 163 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 51) അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ (35), നമന്‍ ധിര്‍ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഡല്‍ഹി മാറ്റമൊന്നും വരുത്തിയിട്ടില്ല.
മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. 18 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് റിയാന്‍ റിക്കിള്‍ട്ടണ്‍ (9), തിലക് വര്‍മ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും മൂന്നാം ഓവറില്‍ മുകേഷ് കുമാര്‍ മടക്കി. തുടര്‍ന്ന് രോഹിത് - സൂര്യ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഷെഫാനെ റുതര്‍ഫോര്‍ഡിനാവട്ടെ (5) തിളങ്ങാനായില്ല. 16-ാം ഓവറില്‍ സൂര്യകുമാര്‍ യാദവ്, ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. നമന്‍ ധിര്‍ (21 പന്തില്‍ 28), മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 18), കോര്‍ബിന്‍ ബോഷ് (11) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹിക്കും മോശം തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അവര്‍ ഏഴ് ഓവറില്‍ രണ്ടിന് 48 എന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (1), നിതീഷ് റാണ (0) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി. പതും നിസ്സങ്ക (39), സമീര്‍ റിസ്വി (7) എന്നിവരാണ് ക്രീസില്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നമന്‍ ധിര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്നര്‍, കോര്‍ബിന്‍ ബോഷ്, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ.
ഡല്‍ഹി ക്യാപിറ്റല്‍സ്: കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, വിപ്രാജ് നിഗം, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!