
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് കളിക്കുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈക്ക് ടോസ് നഷ്ടമായിരുന്നു. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ സന്ദര്‍ശകരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടോസിനിടെ എന്തുകൊണ്ട് ഹാര്‍ദിക് കളിക്കുന്നില്ലെന്നതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്.
ഹാര്‍ദിക്കിന്റെ ആരോഗ്യനില മോശമായതിനാലാണ് അദ്ദേഹം കളിക്കാത്തതെന്ന് സൂര്യകുമാര്‍ യാദവ് ടോസ് വേളയില്‍ വ്യക്തമാക്കി. ''ഹാര്‍ദിക്കിന് സുഖമില്ല, ഇന്ന് കളിക്കാനുള്ള ശാരീരികാവസ്ഥയിലല്ല അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന് പകരം നായകസ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്.'' സൂര്യകുമാര്‍ പറഞ്ഞു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ പകരക്കാരനായി ദീപക് ചഹാര്‍ ടീമിലെത്തി. കൂടാതെ ടീമില്‍ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങള്‍ കൂടി മുംബൈ വരുത്തിയിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും, അള്ളാ ഗസന്‍ഫറിന് പകരം മിച്ചല്‍ സാന്റ്നറും മുംബൈ നിരയില്‍ ഇടംപിടിച്ചു.
ബോള്‍ട്ടിനെയും ഗസന്‍ഫറിനെയും മാറ്റിയത് ടീമിന്റെ തന്ത്രപരമായ തീരുമാനമാണെന്നും സൂര്യകുമാര്‍ കൂട്ടിിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തില്‍ വാംഖഡെയില്‍ ട്രെന്റ് ബോള്‍ട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് മാറ്റങ്ങള്‍ വരുത്തിയത്. അതേസമയം, മുന്‍ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിക്കൊണ്ടാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് കളത്തിലിറങ്ങുന്നത്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നമന്‍ ധിര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്നര്‍, കോര്‍ബിന്‍ ബോഷ്, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ.
ഡല്‍ഹി ക്യാപിറ്റല്‍സ്: കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, വിപ്രാജ് നിഗം, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!