Latest Videos

പോയിന്റ് പട്ടികയില്‍ കുതിപ്പ് നടത്തി ഡല്‍ഹി കാപിറ്റല്‍സ്! എങ്കിലും ആദ്യ നാലില്ല; ഗുജറാത്ത് ടൈറ്റന്‍സ് താഴേക്ക്

By Web TeamFirst Published Apr 18, 2024, 8:28 AM IST
Highlights

തോല്‍വിയോടെ ഗുജറാത്ത് ഏഴാം സ്ഥാനത്തേക്ക് വീണു. അവര്‍ക്കും ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹി, ഗുജാത്തിനെ മറികടക്കുകയായിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരാ ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ച് ഡല്‍ഹി കാപിറ്റല്‍സ്. ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ഡല്‍ഹിക്കുള്ളളത്. ഇന്നലെ ഗുജറാത്തിനെതിരെ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 17.3 ഓവറില്‍ 89ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 8.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

തോല്‍വിയോടെ ഗുജറാത്ത് ഏഴാം സ്ഥാനത്തേക്ക് വീണു. അവര്‍ക്കും ഏഴ് മത്സരങ്ങളില്‍ ആറ് പോയിന്റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹി, ഗുജാത്തിനെ മറികടക്കുകയായിരുന്നു. ഏഴില്‍ ആറും ജയിച്ച് 12 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സ് ഒന്നാമത് തുടരുന്നു. അവസാന മത്സരത്തില്‍ രാജസ്ഥാനോട് തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ കൊല്‍ക്കത്ത പരാജയപ്പെട്ടു. യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്കും എട്ട് പോയിന്റ് വീതമുണ്ട്. 

എന്നാല്‍ നെറ്റ് റണ്‍റേറ്റ് പരിഗണിക്കുമ്പോള്‍ കൊല്‍ക്കത്ത ഇരു ടീമുകളേക്കാളും ഒരു പടി മുന്നിലാണ്. മൂന്ന് ടീമുകളും ആറ് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള ലഖ്ൗ സൂപ്പര്‍ ജയന്റ് അഞ്ചാം സ്ഥാനത്താണ്. മൂന്ന് വീതം മത്സരങ്ങളില്‍ തോല്‍വിയും ജയവുമാണ് ലഖ്‌നൗവിനുള്ളത്. 

തോറ്റ് തോറ്റ് തോറ്റ് ഏറ്റവും അവസാനം! ആര്‍സിബിക്ക് ഇനിയും ആദ്യ നാലിലെത്താം! പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

പിന്നാലെ ഡല്‍ഹിയും ഗുജറാത്തും. ആറ് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് വീതമുള്ള പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. ഏഴ് മത്സരങ്ങില്‍ ഒരു ജയം മാത്രമാള്ള റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു അവസാന സ്ഥാനത്ത്.

click me!