വിവാഹ വാഗ്ദാനം നൽകി പീഡനം; ഡല്‍ഹി ക്യാപിറ്റൽസ് യുവതാരം അഭിഷേക് പോറെൽ അറസ്റ്റിൽ

Published : Aug 11, 2026, 04:25 PM IST
Abishek Porel

Synopsis

കഴിഞ്ഞ മൂന്ന് വർഷമായി രണ്ടുപേരും പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ പോറെൽ ബന്ധത്തിൽ നിന്ന് അകന്നുപോകാൻ ശ്രമിച്ചു. പരാതിക്കാരിയെ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ ഒറ്റപ്പെടുത്തുകയും ചെയ്തു.

കൊൽക്കത്ത: വിവാഹം വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഐപിഎൽ താരവും ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററുമായ അഭിഷേക് പോറെൽ (23) അറസ്റ്റിൽ. ഹൂഗ്ലി റൂറൽ പൊലീസാണ് ഡംഡമിലെ താമസസ്ഥലത്ത് നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

കഴിഞ്ഞ മൂന്ന് വർഷമായി രണ്ടുപേരും പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ പോറെൽ ബന്ധത്തിൽ നിന്ന് അകന്നുപോകാൻ ശ്രമിച്ചു. പരാതിക്കാരിയെ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ ഒറ്റപ്പെടുത്തുകയും ചെയ്തു. ക്രൂരമായ ശാരീരിക ഉപദ്രവം കാരണം യുവതിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായതായി പരാതിയിൽ പറയുന്നു.കൽക്കട്ട ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടികഴിഞ്ഞ ജൂണിൽ യുവതി ഹൂഗ്ലിയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും തുടക്കത്തിൽ പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല. തുടർന്ന് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിച്ച ഹൈക്കോടതി, താരത്തെ ഉടൻ അറസ്റ്റ് ചെയ്യാനും കേസിനാസ്പദമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും പൊലീസിന് നിർദ്ദേശം നൽകി.

ഇതിന് പിന്നാലെ ഹൂഗ്ലി റൂറൽ പൊലീസ് എസ്പി കുൻവർ ഭൂഷൺ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡംഡമിലെ ഫ്ലാറ്റിലെത്തി പോറെലിനെ കസ്റ്റഡിയിലെടുത്തത്.2023 മുതൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ അഭിഷേക് പോറെൽ ഇന്ത്യ എ ടീമിനായും കളിച്ചിട്ടുണ്ട്. മുൻപ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പോറെൽ നിഷേധിച്ചിരുന്നു. നിലവിൽ താരത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെസിഎൽ സീസൺ 3: ടീം ബോണ്ടിങ്ങിനായി ആലപ്പി റിപ്പിൾസ് കൊല്ലങ്കോട്ട്; യുവതാരങ്ങൾക്ക് പ്രചോദനമായി സച്ചിൻ ബേബിയും സംഘവും
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്: ജുറെലിന് പകരം സർഫറാസ്; ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റം നിര്‍ദേശിച്ച് കൈഫ്