
കൊല്‍ക്കത്ത: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങൾ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ തോല്‍വി ആശ്വാസമായത് നാലു ടീമുകള്‍ക്കാണ്. ലീഗ് ഘടത്തില്‍ ഒരു മത്സരം മാത്രം ബാക്കിയുള്ള ഗുജറാത്തിന് ഇപ്പോള്‍ 13 കളിയില്‍ 16 പോയിന്‍റാണുള്ളത്. അവസാന മത്സരം ഹോം ഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ്. ഈ മത്സരം ജയിച്ചാല്‍ ഗുജറാത്തിന് ആദ്യ ക്വാളിഫയര്‍ ഉറപ്പിക്കാം, തോറ്റാല്‍ മറ്റ് മത്സരഫലങ്ങളും നെറ്റ് റണ്‍റേറ്റും അടക്കം പരിഗണിച്ച് മാത്രമെ ഗുജറാത്തിന് പ്ലേ ഓഫിലെത്താനാവു.
കൊല്‍ക്കത്തക്കെതിരായ ഗുജറാത്തിന്‍റെ തോല്‍വിക്കുശേഷമുള്ള സ്റ്റാർ സ്പോർട്സിന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകൾ ഇപ്രകാരമാണ്. ഇന്നലെ ഗുജറാത്ത്12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബിയുടെ സാധ്യത 96.1% ശതമാനത്തില്‍ നിന്ന് 96.5 % ആയി ഉയര്‍ന്നപ്പോൾ16 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സാധ്യത 96.6 ശതമാനത്തിൽ നിന്ന് 96 ശതമാനമായി കുറഞ്ഞു. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്‍ധന വന്നിട്ടുണ്ട്. 70.3% ശതമാനത്തില്‍ നിന്ന് 70.8% ആയി ഹൈദരാബാദിന്‍റെ സാധ്യതകള്‍ ഉയര്‍ന്നത്.
അതേസമയം, ഗുജറാത്ത് തോറ്റതോടെ രാജസ്ഥാൻ റോയല്‍സിന്‍റെ പ്ലേ ഓഫ് സാധ്യതക്ക് നേരിയ തിരിച്ചടിയേറ്റു. ഗുജറാത്തിന്‍റെ തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത 51.6% ശതമാനത്തില്‍ നിന്ന് 51. 2% ആയി കുറഞ്ഞു. എന്നാല്‍ അവസാന മൂന്ന് കളികളില്‍ മുംബൈ, ഡല്‍ഹി, ലക്നൗ ടീമുകളെയാണ് നേരിടേണ്ടത് എന്നത് രാജസ്ഥാന് അനുകൂലമാണ്. ഗുജറാത്ത് തോറ്റതോടെ രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 48.8% ശതമാനത്തില്‍ നിന്ന് 47.4 ശതമാനമായി കുറയുകയാണ് ചെയ്തത്. അവസാന രണ്ട് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ലക്നൗ സൂപ്പര്‍ ജയന്‍റ്സുമാണ് പഞ്ചാബിന്‍റെ എതിരാളികൾ. ഈ രണ്ട് കളികളും ജയിച്ചാല്‍ 17 പോയിന്‍റ് നേടാൻ പഞ്ചാബിന് കഴിയും.
കഴിഞ്ഞ ദിവസം ലക്നൗവിനോട് തോറ്റതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത കുത്തനെ ഇടിഞ്ഞിരുന്നു. കൊല്‍ക്കത്തയോട് ഗുജറാത്ത് തോറ്റെങ്കിലും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത 28.4 ശതമാനമാത്തില്‍ നിന്ന് 28% ആയി കുറയുകയാണ് ചെയ്തത്. അതേസമയം ഗുജറാത്തിനെ തകര്‍ത്തതോടെ പ്ലേ ഓഫിലെത്താൻ നേരിയ പ്രതീക്ഷ ബാക്കിയുള്ള കൊല്‍ക്കത്തുയുടെ സാധ്യത 2.6 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഡല്‍ഹിയുടേത് 3.1 ശതമാനത്തില്‍ തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!