ഇന്ന് ജയിച്ചേ തീരൂ; എതിരാളികള്‍ ആര്‍സിബി, അഞ്ച് തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ പഞ്ചാബ് കിങ്‌സ്

Published : May 17, 2026, 09:21 AM IST
Punjab-Kings

Synopsis

പ്ലേ ഓഫിലേക്ക് ഇതാ എത്തി എന്ന് തോന്നിപ്പിച്ചടുത്ത് നിന്ന് ഒരൊറ്റ വീഴ്‌ചയാണ് പഞ്ചാബ് കിംങ്‌സ് ആരാധകര്‍ പിന്നീട് കണ്ടത്. അവസാന അഞ്ചിലും തോറ്റ ടീം പരുങ്ങലിലാവുകയായിരുന്നു. 

ധരംശാല: ഐപിഎല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് ഇന്നിറങ്ങും. പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ് എതിരാളികൾ. വൈകിട്ട് 3.30ന് ധരംശാലയിലാണ് മത്സരം. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും തോറ്റ പഞ്ചാബ് കിങ്‌സ് വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊതിച്ചാണ് ആര്‍സിബിയെ ധരംശാലയില്‍ നേരിടുക. ഒരു പരാജയം കൂടി സംഭവിച്ചാല്‍ അത് പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസിലാക്കും. 

പഞ്ചാബിന് പ്രശ്‌നം ബൗളിംഗ്, അവസാന അഞ്ചിലും തോല്‍വി

ഹൈ-വോൾട്ടേജ് മാസ് തുടക്കമായിരുന്നു സീസണിന്‍റെ തുടക്കത്തില്‍ പഞ്ചാബ് കിങ്‌സിന്‍റേത്. ആദ്യ ഏഴിൽ ആറിലും മിന്നും ജയവുമായി കുതിച്ചിരുന്നു ശ്രേയസ് അയ്യരും സംഘവും. മഴ മുടക്കിയ ഒരു പോയിന്‍റും ചേർന്നാല്‍ ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റായിരുന്നു തുടക്കത്തില്‍ പഞ്ചാബിന്‍റെ സമ്പാദ്യം. എന്നാല്‍ പ്ലേ ഓഫിലേക്ക് ഇതാ എത്തി എന്ന് തോന്നിപ്പിച്ചടുത്ത് നിന്ന് ഒരൊറ്റ വീഴ്‌ചയാണ് പഞ്ചാബ് കിംങ്‌സ് ആരാധകര്‍ പിന്നീട് കണ്ടത്. അവസാന അഞ്ചിലും തോറ്റ ടീം പരുങ്ങലിലായി.

ബാറ്റിങ് മാത്രമല്ല ട്വന്‍റി 20-യെന്ന് പഞ്ചാബ് തിരിച്ചറിഞ്ഞു. 200-ന് മുകളിൽ സ്കോർ ചെയ്‌തിട്ടും പ്രതിരോധിക്കാനാവാതെ തോൽവികള്‍ ഏറ്റുവാങ്ങി. അവസാന ഓവറുകളിൽ റൺസ് പ്രതിരോധിക്കാൻ അർഷ്‌ദീപ് സിംഗിനൊപ്പം മറ്റൊരു സ്പെഷ്യൽ പേസര്‍ ഇല്ലാത്തതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. മധ്യ ഓവറുകളിൽ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹൽ വിക്കറ്റെടുക്കാത്തതും പഞ്ചാബിന് ആശങ്കയാണ്. 11 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റ് മാത്രമാണ് ചഹൽ ഈ സീസണില്‍ നേടിയത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാലേ പഞ്ചാബ് കിങ്‌സിന് പ്ലേ ഓഫിലേക്ക് മുന്നേറാനാകൂ.

ആര്‍സിബി ടേബിള്‍ ടോപ്പേഴ്‌സ്

അതേസമയം, നിലവില്‍ പോയിന്‍റ് പട്ടികയിലെ മുമ്പൻമാരായി ആവേശത്തോടെയാണ് നിലവിലെ ചാമ്പ്യൻമാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്നേറുന്നത്. സെഞ്ച്വറിയടിച്ച സൂപ്പര്‍ താരം വിരാട് കോലിയടക്കം മിന്നും ഫോമിൽ. മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ വിന്‍റേജ് ക്ലാസിക് സ്വിങ്ങിനെ മറികടന്ന് വേണം പഞ്ചാബ് ബാറ്റർമാർക്ക് ഇന്ന് മികച്ച സ്കോറിലേക്കെത്താൻ.

ഇഞ്ചോടിഞ്ച് മുന്‍ കണക്കുകള്‍

മുമ്പ് ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയ 37 മത്സരങ്ങളില്‍ ആർസിബിക്ക് 19 ജയവും പഞ്ചാബിന് 18 ജയവും നേടാനായി. കിരീട വരൾച്ചയുടെ കെട്ട കാലത്തിന് ശേഷം കഴിഞ്ഞ ഫൈനലിൽ പഞ്ചാബിനെ തോൽപിച്ചാണ് ആര്‍സിബി കപ്പടിച്ചത്. ഇന്ന് അത്തരമൊരു കെട്ടകാലത്തെ മറികടക്കാനാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നതെന്നത് മറ്റൊരു കൗതുകം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗുജറാത്തിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത, ടൈറ്റൻസിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ കാത്തിരിപ്പ്
ഈഡനെ വിറപ്പിച്ച് ഫിന്‍ അലൻ വെടിക്കെട്ട്, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്തിന് കൊല്‍ക്കത്തക്കെതിരെ കൂറ്റൻ വിജയലക്ഷ്യം