
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെല്ലാം ചാമ്പ്യൻസ് എന്നെഴുതിയ പ്രത്യേക ജേഴ്സി ധരിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ മാത്രം ചാമ്പ്യൻസ് ജേഴ്സി ധരിക്കാത്തത് ചൂണ്ടിക്കാട്ടി ആരാധകര്‍. അഭിഷേക് ശര്‍മയുടെ പന്തില്‍ ജേക്കബ് ഡഫിയെ തിലക് വര്‍മ ലോംഗ് ഓണില്‍ പിടികൂടിയതിന് പിന്നാലെ ഇന്ത്യൻ താരങ്ങളെല്ലാം വിജയാഘോഷം തുടങ്ങിയിരുന്നു.
ഇതിനിടെ ദേശീയ പതാകയുമായി ഗ്രൗണ്ടിലിറങ്ങിയ കുട്ടി അരാധകരില്‍ നിന്ന് ദേശീയ പതാക വാങ്ങി ഇന്ത്യൻ താരങ്ങല്‍ വീശുകയും ചിലരെല്ലാം ദേഹത്ത് പതാക പുതക്കുകയും ചെയ്തു. ഇതിനിടെയാണ് മത്സരത്തിലെ താരത്തെയും ടൂര്‍ണമെന്‍റിലെ താരത്തെയും പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുമ്രക്ക് കളിയിലെ താരത്തിനുള്ള പുരസ്കാരം സമ്മാനിച്ചശേഷം സഞ്ജു സാംസണെയാണ് ടൂര്‍ണമെന്‍റിലെ താരമായി പ്രഖ്യാപിച്ചത്. പുരസ്കാരം വാങ്ങി സംസാരിച്ചശേഷം കിരീടം സമ്മാനിക്കാനായി സമയമേറെ എടുത്തിരുന്നു. ഇതിനിടെയാണ് ഇന്ത്യൻ ടീം അംഗങ്ങളും പരിശീലകന്‍ ഗൗതം ഗംഭീറും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ചാമ്പ്യൻസ് എന്നെഴുതിയ ജേഴ്സി ധരിച്ചത്.
ടി20 ലോക കപ്പ് ഫൈനലിലും സെമിയിലും വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തിലും ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു സഞ്ജു. ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!