ആ ഡയലോഗ് ഏറ്റു; വാര്‍ണറെ സിനിമയിലേക്ക് ക്ഷണിച്ച് 'പോക്കിരി' സംവിധായകന്‍

Published : May 11, 2020, 09:54 PM IST
ആ ഡയലോഗ് ഏറ്റു; വാര്‍ണറെ സിനിമയിലേക്ക് ക്ഷണിച്ച് 'പോക്കിരി' സംവിധായകന്‍

Synopsis

ഡേവിഡ് ഇത് നിങ്ങളാണോ, തന്റേടവും കരുത്തും ആവോളം. ഈ ഡയലോഗ് താങ്കൾക്ക് വളരെയധികം യോജിക്കുന്നുണ്ട്. നടനെന്ന നിലയിലും നിങ്ങൾ കഴിവ് തെളിയിച്ചിരിക്കുന്നു

ഹൈദരാബാദ്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറെ തന്റെ പുതിയ സിനിമയില്‍ അതിഥി വേഷം ചെയ്യാന്‍ ക്ഷണിച്ച് തെലങ്കു സംവിധായകന്‍ പുരി ജഗന്നാഥ്. മഹേഷ് ബാബുവിനെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത 'പോക്കിരി' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ പ്രശസ്തമായ തീപ്പൊരി ഡയലോഗിനൊപ്പം ചുണ്ടുചലിപ്പിക്കുന്ന ടിക് ടോക് വീഡിയോ വാര്‍ണര്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സിനിമിയില്‍ അഭിനയിക്കാനുള്ള സംവിധായകന്റെ ക്ഷണമെത്തിയത്.

ഡേവിഡ് ഇത് നിങ്ങളാണോ, തന്റേടവും കരുത്തും ആവോളം. ഈ ഡയലോഗ് താങ്കൾക്ക് വളരെയധികം യോജിക്കുന്നുണ്ട്. നടനെന്ന നിലയിലും നിങ്ങൾ കഴിവ് തെളിയിച്ചിരിക്കുന്നു. എന്റെ ഒരു സിനിമയിൽ അതിഥി വേഷത്തില്‍  താങ്കള്‍ പ്രത്യക്ഷപ്പെടുമെന്നു കരുതുന്നു. ഇഷ്ടം!’ – എന്നായിരുന്നു വാര്‍ണറുടെ ടിക് ടോക് വീഡിയോക്ക് പുരി ജഗന്നാഥ് മറുപടിയായി കുറിച്ചത്.

സംവിധായകന്റെ ക്ഷണത്തിന് വാര്‍ണര്‍ മറുപടിയും നല്‍കി. ശ്രമിക്കാം സാര്‍, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നെ വിടുകയും വില്‍ക്കുകയോ ചെയ്യട്ടെ എന്നായിരുന്നു വാര്‍ണറുടെ മറുപടി.

കഴിഞ്ഞ ദിവസമാണ് സിനിമ ഏതാണെന്ന് ഊഹിക്കൂ’ എന്ന ക്യാപ്ഷനോടെ വാർണർ പോക്കിരിയിലെ വിഖ്യാത ഡയലോഗിന് ചുണ്ടുചലിപ്പിച്ച ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ജഴ്സിയണിഞ്ഞ് ബാറ്റ് ക്യാമറയിലേക്കു ചൂണ്ടിയായിരുന്നു വാർണറിന്റെ പഞ്ച് ഡയലോഗ്. ആരാധകരോടും ഈ ഡയലോഗ് ഒന്ന് ശ്രമിച്ചുനോക്കാന്‍ വാര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.

 

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ഡൗണിലായതോടെ സമൂഹമാധ്യമങ്ങള്‍ സജീവമാണ് വാര്‍ണറും കുടുംബവും. ഏതാനും ദിവസം മുമ്പ് അല്ലുര്‍ അര്‍ജ്ജുന്‍ ചിത്രത്തിലെ ബുട്ടബൊമ്മ ബുട്ടബൊമ്മ... എന്ന ഗാനത്തിന് ചുവടുവെച്ച് വാര്‍ണര്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. കൂടെ ഭാര്യ കാന്‍ഡൈസ് വാര്‍ണറും മകള്‍ ഇവി മേയുമുണ്ടായിരുന്നു.

ലോക്ഡൗണിൽ അകപ്പെട്ടതു മുതൽ ടിക് ടോക്കിൽ സജീവമാണ് വാർണറും കുടുംബവും. ഏതാനും ദിവസങ്ങൾക്കു മുൻപ് കേരളത്തിൽ ഉൾപ്പെടെ വൻ തരംഗമായി മാറിയ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന തെലുങ്കുഗാനത്തിന് ചുവടുവച്ചും താരം രംഗത്തെത്തിയിരുന്നു. ഭാര്യ കാൻഡിസിനൊപ്പമായിരുന്നു ഇത്. മുൻപും ഇത്തരം രസകരമായ ടിക് ടോക്ക് വിഡിയോകൾ വാർണർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഷീലാ കി ജവാനി’ എന്ന വിഖ്യാത ബോളിവുഡ് ഗാനത്തിന് വാർണറും മക്കളും ചേർന്ന് ചുവടുവച്ചതും ഫ്രീക്ക്‌സ് എന്ന സംഗീത ആല്‍ബത്തിലെ പാട്ടിനൊപ്പം ചുവടുവെച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

PREV
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്