പ്ലേ ഓഫ് സ്വപ്നം കാണുന്ന ചെന്നൈക്ക് ഇന്ന് അഗ്നിപരീക്ഷ, എതിരാളികള്‍ ലക്നൗ, സഞ്ജുവിനും നിര്‍ണായകം, വന്‍ ജയമെങ്കില്‍ മൂന്നാം സ്ഥാനം ഉറപ്പ്

Published : May 15, 2026, 11:48 AM IST
Sanju Samson

Synopsis

ഓവർട്ടണിന് പകരം സ്പെൻസർ ജോൺസൺ പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്‍റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഇന്നും ഉറ്റുനോക്കുന്നത്.

ലക്നൗ: ഐപിഎൽ പ്ലേ ഓഫ് മോഹങ്ങളുമായി ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് ലക്നൗ ഏക്നാ സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടമണിത് ചെന്നൈക്കിത്. ജീവന്‍മരണപോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഫോമിലുള്ള താരങ്ങളുടെ പരിക്കാണ് ചെന്നൈക്ക് തലവേദനയാകുന്നത്. മിന്നും ഫോമിലുള്ള ഇംഗ്ലീഷ് പേസര്‍ ജാമി ഓവര്‍ടണാണ് ഏറ്റവും ഒടുവില്‍ പരിക്കേറ്റ് പുറത്തായത്. ലക്നൗവിനെിരായ കഴിഞ്ഞ മത്സരത്തിലെ 'മാൻ ഓഫ് ദി മാച്ച്' ആയിരുന്ന ഓവർട്ടൺ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തനാകാത്ത മുന്‍ നായകന്‍ എം എസ് ധോണി ഇന്നും ചെന്നൈക്കായി കളത്തിലിറങ്ങില്ല. ലക്നൗവിലേക്കുള്ള ടീമിനൊപ്പം ധോണി യാത്ര ചെയ്തിട്ടില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

നിലവിൽ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സഥാനത്താണ് ചെന്നൈ. ഇന്നത്തെ മത്സരത്തിൽ ലക്നൗവിനെ 37 റൺസിനോ അതിൽ കൂടുതലോ പരാജയപ്പെടുത്തുകയോ, അല്ലെങ്കിൽ ലക്ഷ്യം 16 ഓവറിനുള്ളിൽ ലക്നൗ ഉയര്‍ത്തുന്ന ലക്ഷ്യം മറികടക്കുയോ ചെയ്താൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പിന്നിലാക്കി പോയിന്‍റ് പട്ടികയിൽ ചെന്നൈക്ക് മൂന്നാം സ്ഥാനത്തേക്ക് കുതിക്കാം. പഞ്ചാബിനെ മറികടന്ന് ആദ്യ നാലിലെത്താനും ഇന്ന് ചെന്നൈക്ക് വിജയം അനിവാര്യമാണ്.

ഓവർട്ടണിന് പകരം സ്പെൻസർ ജോൺസൺ പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. ബാറ്റിംഗിൽ സഞ്ജു സാംസണിന്‍റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഇന്നും ഉറ്റുനോക്കുന്നത്. റണ്‍വേട്ടക്കാരില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സഞ്ജുവിന് ഇന്ന് മികവ് കാട്ടിയാല്‍ ടോപ് ഫൈവില്‍ തിരിച്ചെത്താന്‍ അവസരമൊരുങ്ങും. സഞ്ജുവിന്‍റെ കൂടെ ഉർവിൽ പട്ടേൽ, ശിവം ദുബെ, നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ പ്രകടനങ്ങളിലും മാനേജ്‌മെന്‍റ് പ്രതീക്ഷ വെക്കുന്നു.

മറുവശത്ത് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഹോം ഗ്രൗണ്ടിൽ ചെന്നൈയെ തളച്ച് അഭിമാനം കാക്കാനാണ് റിഷഭ് പന്തിന്‍റെ നേതൃത്വത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ഇറങ്ങുന്നത്. വരാനിരിക്കുന്ന സീസണിലെ നിലനിൽപ്പിനായി ലക്നൗവിലെ യുവതാരങ്ങൾക്ക് ഈ മത്സരം നിർണ്ണായകമാണ്. ഇതുവരെ ഏറ്റുമുട്ടി 6 മത്സരങ്ങളില്‍ ഇരുടീമുകളും 3 വീതം വിജയങ്ങളുമായി ഒപ്പത്തിനൊപ്പമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തമാശ അതിരുവിട്ടോ?, തിലക് വര്‍മക്കെതിരെ വംശീയാധിക്ഷേപം, പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ് വീണ്ടും വിവാദത്തില്‍
പഞ്ചാബിന്‍റെ അഞ്ചാം തോല്‍വി, ചെന്നൈക്ക് പ്ലേ ഓഫിലെത്താൻ വഴിയൊരുങ്ങുന്നു, ലക്നൗവിനെതിരായ മത്സരം നിർണായകം