
ഡബ്ലിൻ: ടി20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് ഇന്ന് അയർലൻഡിനെതിരെ അഗ്നിപരീക്ഷ. പരമ്പരയിലെ ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയതിനാൽ, പരമ്പര നഷ്ടമെന്ന നാണക്കേട് ഒഴിവാക്കാൻ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് കൂടി പരാജയപ്പെട്ടാൽ ഐറിഷ് പടയ്ക്കെതിരെ ടി20 പരമ്പര കൈവിടുമെന്നതിനാൽ മാറ്റങ്ങളോടെയാകും ഇന്ത്യൻ ടീം ഇന്ന് കളത്തിലിറങ്ങുക.
ഇന്നത്തെ മത്സരത്തിൽ ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ 'വണ്ടർ കിഡ്' വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായാണ്. ഐപിഎല്ലിലെ തകർപ്പൻ ഫോമിന്‍റെ കരുത്തിൽ വൈഭവ് ഇന്ന് പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വൈഭവ് സൂര്യവംശി ടീമിലെത്തിയാൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ ഓപ്പണറായി പരീക്ഷിക്കാനാണ് ടീം മാനേജ്മെന്‍റ് ആലോചിക്കുന്നത്. ആദ്യ മത്സരത്തിൽ വലിയ സ്കോർ കണ്ടെത്താൻ കഴിയാതിരുന്നതും സഞ്ജുവിന് വിനയായേക്കും.
ആദ്യ മത്സരത്തിൽ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യയെ ചതിച്ചത് ബോളിങ് നിരയാണ്. അവസാന ഓവറുകളിൽ യഥേഷ്ടം റൺസ് വിട്ടുകൊടുക്കുന്ന ബൗളിങ് നിരയാണ് നിലവിൽ ശ്രേയസിന്‍റെയും ഗംഭീറിന്‍റെയും പ്രധാന തലവേദന. ഡെത്ത് ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ പേസർമാർ പരാജയപ്പെടുന്നത് ഐറിഷ് ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ബോളിങ് നിരയിൽ കാര്യമായ അഴിച്ചുപണി നടത്തിക്കൊണ്ട് പരമ്പരയിൽ ഒപ്പമെത്താനാകും ഇന്ത്യയുടെ ശ്രമം. ബൗളിംഗ് നിരയില്‍ ആദ്യ മത്സരത്തില്‍ റണ്‍സേറെ വഴങ്ങിയ പ്രിസദ്ധ് കൃഷ്ണയും വാഷിംഗ്ടണ്‍ സുന്ദറും പുറത്താകുമെന്നാണ് കരുതുന്നത്. രവി ബിഷ്ണോയിയും പ്നിന്‍സ് യാദവും പ്ലേയിംഗ് ഇലവനിലെത്തിയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!