'സ്വന്തം പ്രധാനമന്ത്രിയുടെ പേരുപോലും അറിയാത്ത ബെസ്റ്റ് ആഭ്യന്തര മന്ത്രി', നാണം കെട്ട് വീണ്ടും മൊഹ്സിൻ നഖ്‌വി

Published : Jan 27, 2026, 09:06 AM IST
Mohsin Naqvi-Shehbaz Sharif

Synopsis

ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുന്ന കാര്യം തീരുമാനിക്കാനായതിനാല്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് പറ്റിയ ഒരു കൈയബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. ടി20 ലോകകപ്പില്‍ കളിക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയാനായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ സന്ദര്‍ശിച്ച ശേഷം നഖ്‌വി പങ്കുവെച്ച ട്വീറ്റിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയാണ് 'പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചത്. ഇതാണ് ആരാധകരുടെ ട്രോളുകൾക്കും പരിഹാസത്തിനും കാരണമായത്.

ഇന്നലെ ഇസ്ലാമാബാദിൽ വെച്ചാണ് നഖ്‌വി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയത്. ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുന്ന കാര്യം തീരുമാനിക്കാനായതിനാല്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു ഇത്. ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്‍റെ പിന്‍മാറ്റത്തെക്കുറിച്ചുള്ള സാഹചര്യങ്ങള്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇതിനുപിന്നാലെ നഖ്‌വി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിഴവ് സംഭവിച്ചത്:

"പ്രധാനമന്ത്രി മിയാൻ മുഹമ്മദ് നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഐസിസി ടി20 ലോകകപ്പ് വിഷയത്തിൽ അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചു. എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു." എന്നായിരുന്നു നഖ്‌വിയുടെ ട്വീറ്റ്.

 

 

 

2017-ൽ അധികാരം ഒഴിഞ്ഞ നവാസ് ഷെരീഫിനെ നിലവിലെ പ്രധാനമന്ത്രിയായി തെറ്റിച്ചെഴുതിയ നഖ്‌വിയെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പരിഹസിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഐസിസിയുമായുള്ള തർക്കത്തെത്തുടർന്ന് പാകിസ്ഥാനും ലോകകപ്പ് ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഇത്തരം നീക്കങ്ങൾ ആലോചിച്ചത്. എന്നാൽ ഒടുവിൽ നടന്ന ചർച്ചയിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇഷാൻ കൂടുതൽ അപകടകാരി, സെന്‍സിബളായി കളിക്കാത്ത സഞ്ജുവിന് ഇനി സ്ഥാനമില്ല'; തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്
പാകിസ്ഥാൻ ക്രിക്കറ്റ് പാപ്പരാകും; ലോകകപ്പ് ബഹിഷ്കരിച്ചാൽ നഷ്ടം 1000 കോടി, സർജിക്കൽ സ്ട്രൈക്കായി ഐസിസി വിലക്കും