ഡല്‍ഹി പ്രീമിയർ ലീഗിൽ ബാറ്ററുടെ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ മുഖത്തുകൊണ്ട് പരിക്കേറ്റ അമ്പയര്‍ ഐസിയുവിൽ

Published : Aug 18, 2026, 11:03 AM IST
Umpire Injured

Synopsis

ന്യൂഡൽഹി ടൈഗേഴ്സ് ഉയര്‍ത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരവെ18-ാം ഓവറിലായിരുന്നു ആരാധകരെയും കളിക്കാരെയും ഞെട്ടിച്ച അപകടം.

ദില്ലി: ഡൽഹി പ്രീമിയർ ലീഗ് ടി20 മത്സരത്തിനിടെ ബാറ്ററുടെ സ്ട്രെയ്റ്റ് ഡ്രൈവ് മുഖത്തുകൊണ്ട് ഗുരുതരമായി പരിക്കേറ്റ ഓൺ-ഫീൽഡ് അമ്പയറെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഈസ്റ്റ് ഡൽഹി റൈഡേഴ്സും ന്യൂഡൽഹി ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ന്യൂഡൽഹി ടൈഗേഴ്സ് ബാറ്റർ ലക്ഷയ് ഥാരേജ അടിച്ച ശക്തമായ സ്ട്രെയ്റ്റ് ഡ്രൈവ് നേരെ ചെന്ന് അമ്പയർ ധർമ്മേഷ് ഭരദ്വാജിന്‍റെ മുഖത്ത് കൊള്ളുകയായിരുന്നു.

ന്യൂഡൽഹി ടൈഗേഴ്സ് ഉയര്‍ത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരവെ18-ാം ഓവറിലായിരുന്നു ആരാധകരെയും കളിക്കാരെയും ഞെട്ടിച്ച അപകടം. ഇടങ്കയ്യൻ സ്പിന്നർ ആശിഷ് മീനയ്‌ക്കെതിരെ ഥാരേജ ഫ്രണ്ട് ഫൂട്ടിലിറങ്ങി അടിച്ച ശക്തമായ സ്രെയ്റ്റ് ഡ്രൈവാണ് അമ്പയറുടെ മുഖത്തുകൊണ്ടത്. തല വെട്ടിച്ച് മാറ്റി മാറാൻ അമ്പയർ ധർമ്മേഷ് ശ്രമിച്ചെങ്കിലും പന്തിന്‍റെ വേഗം കാരണം കഴിഞ്ഞില്ല. പന്ത് ശക്തമായി വലതു കവിളിൽ കൊണ്ടതിനെ തുടർന്ന് അമ്പയർ ഉടൻ തന്നെ വൈദ്യസഹായം തേടി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ അമ്പയറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നേരത്തെ ലീഗ് ഘട്ടത്തിലെ മുൻ മത്സരത്തിലും അദ്ദേഹത്തിന് പന്തുകൊണ്ട് തോളിന് പരിക്കേറ്റിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് ഡൽഹി റൈഡേഴ്സ് 20 ഓവറിൽ 192/7 റണ്‍സടിച്ചു. വൻഷ് മെഹ്റ (35), അർപിത് റാണ (33), മയാങ്ക് റാവത്ത് (40), സൂര്യൻഷ് റെയ്ന (33) എന്നിവരുടെ മികച്ച പ്രകടനമാണ് റൈഡേഴ്സിന് കരുത്തായത്. ന്യൂഡൽഹി ടൈഗേഴ്സിനായി റിഷഭ് ശർമ്മ 34 റൺസിന് 3 വിക്കറ്റും ലക്ഷ്മൺ 31 റൺസിന് 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ന്യൂഡല്‍ഹി ടൈഗേഴ്സ് 19.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടായി 36 റണ്‍സ് തോല്‍വി വഴങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിനെതിരായ ഞെട്ടിക്കുന്ന തോൽവി: രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി ഓസ്ട്രേലിയ; മാറ്റ് റെൻഷോ ടീമിൽ
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിനിടെ ലൈവ് ടിവിയിൽ വാക്പോരുമായി മുന്‍ ഇന്ത്യൻ താരങ്ങള്‍, പരിഹസിച്ച് മുരളി കാർത്തിക്; മറുപടിയുമായി മഞ്ജരേക്കർ