
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ ഒഴിവാക്കി ഡ്രീം ഇലവൻ ഫാന്റസി ക്രിക്കറ്റ് ലീഗ്. ഓരോ മത്സരങ്ങളിലെയും ഇലവൻ തെരഞ്ഞെടുത്ത് അവരുടെ മികവിനനുസരിച്ച് ആരാധകർക്ക് പരസ്പരം കളിക്കാനുള്ള അവസരമാണ് ഡ്രീം ഇലവൻ ഒരുക്കിയിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ഡ്രീം ഇലവൻ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ സമ്മാനമാണ് ഡ്രീം ഇലവനിൽ ഉണ്ടാകാറുള്ളത്.
നേരത്തെ, പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ തത്സമയ സംപ്രേഷണം നൽകുന്നതിൽ നിന്ന് ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഫാൻകോഡും പിൻമാറിയിരുന്നു. ഇനി പാകിസ്ഥാൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് ഫാൻകോഡ് തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പിഎസ്‌എല്ലുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഒറ്റ രാത്രി കൊണ്ട് ആപ്പിൽ നിന്നും വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷമായി. മത്സരത്തിന്റെ വീഡിയോകളോ ഹൈലൈറ്റ്സുകളോ നോക്കാൻ ശ്രമിക്കുമ്പോൾ ഉപയോക്താക്കൾക്ക് "403 ഫോർബിഡൻ" എന്ന് മാത്രമാണ് കാണാനാകുന്നത്.
ഏപ്രിൽ 11 മുതൽ മെയ് 18 വരെയാണ് പിസിഎൽ മത്സരങ്ങൾ നടക്കുന്നത്. ആദ്യമായാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്ന അതേ സമയത്ത് പിസിഎൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ, ഐപിഎല്ലിന്റെ താരപ്പകിട്ടിലും ജനകീയതയിലും മുങ്ങിപ്പോയ പിസിഎൽ ടൂർണമെന്റ് അന്താരാഷ്ട്ര സംപ്രേക്ഷണ ശ്രദ്ധ നേടുന്നതിൽ പെടാപാടു പെടുകയാണ്. അതേസമയം, കശ്മീരിലെ ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മൗനം തുടരുകയാണ്. എന്നാൽ, ഏപ്രിൽ 23ന് മുംബൈ ഇന്ത്യൻസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഇരുടീമുകളിലെയും താരങ്ങൾ പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളോടുള്ള ആദരസൂചകമായി കറുത്ത ആംബാൻഡ് ധരിച്ചിരുന്നു. മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.
READ MORE: ഓറഞ്ച് ക്യാപ്; റൺവേട്ടയിൽ കുതിച്ചുകയറി കോലി, സായ് സുദര്‍ശന് ചങ്കിടിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!