ദുലീപ് ട്രോഫി ഫൈനൽ: തിലകിന് സെഞ്ചുറി നഷ്ടം, വെടിക്കെട്ടുമായി വീണ്ടും കിഷന്‍, കിരീടമുറപ്പിച്ച് ഈസ്റ്റ് സോണ്‍

Published : Sep 09, 2026, 05:57 PM IST
Tilak Varma

Synopsis

ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വാലറ്റത്തെ കൂട്ടുപിടിച്ച് പോരാടിയ തിലക് വർമ്മയ്ക്ക് നിർഭാഗ്യവശാൽ ഒരു റൺ അകലെ സെഞ്ചുറി നഷ്ടമായി.

ബെംഗളൂരു: ദുലീപ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ വിജയത്തിലേക്ക് നീങ്ങുന്നു. മത്സരത്തിന്‍റെ നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്ത ഈസ്റ്റ് സോണിന് ഇപ്പോൾ 584 റൺസിന്‍റെ കൂറ്റൻ ലീഡുണ്ട്. തിലക് വർമ്മയുടെ (99) ചെറുത്തുനിൽപ്പിന്‍റെ കരുത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 336 റണ്‍സിന് പുറത്തായ സൗത്ത് സോണ്‍ 372 റൺസിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു. സൗത്ത് സോണിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഈസ്റ്റ് സോണിനായി രണ്ടാം ഇന്നിംഗ്സിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച (80) നായകൻ ഇഷാൻ കിഷൻ ടീമിന് വൻ ലീഡ് സമ്മാനിക്കുകയായിരുന്നു. സ്കോര്‍ ഈസ്റ്റ് സോണ്‍ 708, 212-5, സൗത്ത് സോണ്‍ 336.

നാലിന് 242 റൺസ് എന്ന നിലയിൽ നാലാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച സൗത്ത് സോണിനായി തിലക് വർമ്മയും ചാമ മിലിന്ദും (43) ചേർന്ന് ഏഴാം വിക്കറ്റിൽ 78 റൺസിന്‍റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി ടീം സ്കോർ 300 കടത്തിയെങ്കിലും മിലിന്ദ് പുറത്തായതോടെ സൗത്ത് സോണിന്‍റെ തകർച്ച വേഗത്തിലായി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും വാലറ്റത്തെ കൂട്ടുപിടിച്ച് പോരാടിയ തിലക് വർമ്മയ്ക്ക് നിർഭാഗ്യവശാൽ ഒരു റൺ അകലെ സെഞ്ചുറി നഷ്ടമായി. 211 പന്തുകൾ നേരിട്ട് 99 റൺസെടുത്ത തിലകിനെ കുനൈൻ ഖുറൈഷി സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. ഇതോടെ സൗത്ത് സോണിന്‍റെ ഒന്നാം ഇന്നിംഗ്സ് 336 റൺസിൽ അവസാനിച്ചു. ഈസ്റ്റ് സോൺ 372 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയും ചെയ്തു.

സൗത്ത് സോണിനെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരൻ (3) എന്നിവരെ കുറഞ്ഞ സ്കോറിൽ നഷ്ടപ്പെട്ട് 13ന് 2 എന്ന നിലയിൽ വീണ ഈസ്റ്റ് സോണിനെ ഇഷാൻ കിഷൻ വീണ്ടും കരകയറ്റി. ഒന്നാം ഇന്നിംഗ്സിൽ 270 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, രണ്ടാം ഇന്നിംഗ്സിൽ 98 പന്തിൽ നിന്ന് 80 റൺസ് നേടി ഈസ്റ്റ് സോണിന് മുൻതൂക്കം നൽകി. നാലാം ദിനം കളി നിർത്തുമ്പോൾ ഈസ്റ്റ് സോൺ 51 ഓവറിൽ 212/5 എന്ന നിലയിലാണ്. ഒരു ദിനം മാത്രം ശേഷിക്കെ 584 റൺസിന്റെ ലീഡുള്ള ഈസ്റ്റ് സോൺ ദുലീപ് ട്രോഫി കിരീടത്തിലേക്ക് കൈയെത്തും ദൂരത്താണ്. അവസാന ദിനത്തിൽ അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ സൗത്ത് സോണിന് ഇനി തിരിച്ചുവരവ് സാധ്യമാകൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിസിസിഐയെ ദേശീയ കായിക നിയമത്തിന് കീഴിൽ കൊണ്ടു വന്നൂടെ?; ചോദ്യവുമായി സുപ്രീം കോടതി
ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ഇന്ത്യ എ ടീമിനൊപ്പം; ഓസ്‌ട്രേലിയ എക്കെതിരെ കളിക്കും, ചതുര്‍ദിന ടീമിനെ ദേവ്ദത്ത് നയിക്കും