വൈസ് ക്യാപ്റ്റനായുള്ള തുടക്കം പാളി വൈഭവ്; ഇഷാൻ കിഷനും നിരാശ; ദുലീപ് ട്രോഫി ക്വാർട്ടറിൽ ഈസ്റ്റ് സോണിന് തക‍ർച്ച

Published : Aug 23, 2026, 12:23 PM ISTUpdated : Aug 23, 2026, 12:41 PM IST
Vaibhav Sooryavanshi

Synopsis

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിനായി വൈഭവും അഭിമന്യു ഈശ്വരനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു വൈഭവ് ശ്രമിച്ചത്.

ബെംഗളൂരു:വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അത്ഭുത പ്രകടനങ്ങള്‍ക്കുശേഷം റെഡ് ബോള്‍ ക്രിക്കറ്റിൽ കളിക്കാനിറങ്ങിയ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് നിരാശ. ദുലീപ് ട്രോഫി ക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് സോണിനായി വൈസ് ക്യാപ്റ്റനായി അരങ്ങേറിയ വൈഭവ് 8 റണ്‍സ് മാത്രമെടുത്ത് പുറത്തായി. ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിൽ നോർത്ത്-ഈസ്റ്റ് സോണിനെതിരായ മത്സരത്തിലാണ് 15കാരനായ വൈഭവ് നിരാശപ്പെടുത്തി മടങ്ങിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഈസ്റ്റ് സോണിനായി വൈഭവും അഭിമന്യു ഈശ്വരനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു വൈഭവ് ശ്രമിച്ചത്. ബിശ്വോർജിത് കൊന്തൗജം എറിഞ്ഞ രണ്ടാം ഓവറിൽ തുടർച്ചയായി രണ്ട് ഫോറുകൾ പറത്തി വൈഭവ് പ്രതീക്ഷ നൽകിയെങ്കിലും, അതേ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.

ആദ്യ ദിനം ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത നോർത്ത് ഈസ്റ്റ് സോൺ തുടക്കത്തിൽ തന്നെ ഈസ്റ്റ് സോണിന് പ്രഹരമേൽപ്പിച്ചു. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഈസ്റ്റ് സോണ്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 138 റൺസെന്ന നിലയിലാണ്. വൈഭവിന് പുറമെ ക്യാപ്റ്റൻ ഇഷാന്‍ കിഷനും(4) ഈസ്റ്റ് സോണിനായി തിളങ്ങാനായില്ല. 55 റണ്‍സെടുത്ത കുമാര്‍ കുഷാഗ്രയാണ് ഈസ്റ്റ് സോണിന്‍റെ ടോപ് സ്കോറര്‍. 54 റണ്‍സുമായി ക്രീസിലുള്ള സുദീപ്കുമാര്‍ ഗരാമിയിലാണ് ഈസ്റ്റ് സോണിന്‍റെ പ്രതീക്ഷ.

ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന മുഹമ്മദ് ഷമിയും ടീമിലുണ്ട്. മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോൺ കരുതലോടെയാണ് തുടങ്ങിയത്. വെസ്റ്റ് സോണിനെതിരെ ലഞ്ചിന് പിരിയുമ്പോള്‍‍ 2 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് നോര്‍ത്ത് സോണ്‍.9 റണ്‍സെടുത്ത യാഷ് ദുള്ളിന്‍റെയും 26 റണ്‍സെടുത്ത ഖമ്രാന്‍ ഇക്ബാലിന്‍റെയും വിക്കറ്റുകളാണ് നോര്‍ത്ത് സോണിന് നഷ്ടമായത്. 50 റണ്‍സുമായി ബദോനി ക്രീസിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുലും ജയ്സ്വാളും മടങ്ങി, കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
ആദ്യ ടെസ്റ്റിലെ നാണക്കേടിന് പലിശസഹിതം മറുപടി;രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിന് തകർത്ത് ഓസ്ട്രേലിയ