ധോണിക്ക് ഡ്വെയ്ന്‍ ബ്രാവോയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം; ഹെലികോപ്റ്റര്‍ 7 വീഡിയോ ഗാനം കാണാം

Published : Jul 07, 2020, 12:30 PM ISTUpdated : Jul 07, 2020, 02:21 PM IST
ധോണിക്ക് ഡ്വെയ്ന്‍ ബ്രാവോയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനം; ഹെലികോപ്റ്റര്‍ 7 വീഡിയോ ഗാനം കാണാം

Synopsis

ധാണിയെക്കുറിച്ചുള്ള പാട്ട് ബ്രാവോ അദ്ദേഹത്തിന്റെ 39ാം പിറന്നാള്‍ ദിനത്തിലാണ് സമ്മാനമായി നല്‍കിയത്. ഹെലികോപ്റ്റര്‍ 7 എന്ന വീഡിയോ ഗാനം ബ്രാവോ തന്നെയാണ് ആലപിച്ചിരിക്കുന്നത്.

ബാര്‍ഡബോസ്: ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് സെപ്ഷ്യല്‍ പിറന്നാള്‍ ആശംസയുമായി വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. ധോണിക്ക് കീഴില്‍ ന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് ബ്രാവോ കളിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍. ധാണിയെക്കുറിച്ചുള്ള പാട്ട് ബ്രാവോ അദ്ദേഹത്തിന്റെ 39ാം പിറന്നാള്‍ ദിനത്തിലാണ് സമ്മാനമായി നല്‍കിയത്. ഹെലികോപ്റ്റര്‍ 7 എന്ന വീഡിയോ ഗാനം ബ്രാവോ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ധോണിയുടെ കരിയറിലെ മനോഹര നിമിഷങ്ങളെല്ലാം പാട്ടില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് പാട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.  മറ്റൊരു അമ്മയില്‍ ജനിച്ച സഹോദരനായ ധോണിക്കു ബ്രാവോയുടെ സമര്‍പ്പണം എന്ന കുറിപ്പും പാട്ടിനൊപ്പം നല്‍കിയിരിക്കുന്നു. വീഡീയോ കാണാം.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട് എക്കാലത്തേയും മികച്ച ക്യാപ്റ്റന് സഹതാരങ്ങള്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. എല്ലായ്പ്പോഴും പറയുന്നതു പോലെ മഹി ഭായി തന്നെയായിരിക്കും എപ്പോഴും തന്റെ ക്യാപ്റ്റനെന്നു നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ട്വിറ്ററില്‍ കുറിച്ചു. ഒരു യുവതാരം തനിക്കു ചുറ്റും എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന നായകനാണ് ധോണിയെന്നും കോലി കുറിച്ചിട്ടു.  

തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലോയൊരു താരം വരികയും രാജ്യം മുഴുവന്‍ ആരാധിക്കുകയും ചെയ്യുകയുള്ളൂവെന്ന് മുന്‍ ഇന്ത്യന്‍ താരം സെവാഗ് കുറിച്ചിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്