സഞ്ജുവിനെ മറികടന്ന് ഏകദിന ടീമിൽ, ആരാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ ഐപിഎൽ ടീം അംഗമായ കുമാർ കുഷാഗ്ര

Published : Oct 17, 2026, 12:56 PM IST
Kumar Kushagra

Synopsis

2022-ലെ രഞ്ജി ട്രോഫി പ്രീ-ക്വാർട്ടറിൽ നാഗാലാൻഡിനെതിരെ 266 റൺസ് അടിച്ചുകൂട്ടിയതോടെയാണ് ക്രിക്കറ്റ് ലോകത്ത് കുഷാഗ്രയുടെ പേര് കൂടുതൽ സജീവമാകുന്നത്.

റാഞ്ചി: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമില്‍ ടെസ്റ്റ് ടീമിലുള്ള കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചപ്പോള്‍ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ സെലക്ടര്‍മാര്‍ ടീം പ്രഖ്യാപനം നടത്തിയപ്പോള്‍ സഞ്ജുവിന് പകരം ജാര്‍ഖണ്ഡിന്‍റെ യുവതാരം കുമാര്‍ കുഷാഗ്രയാണ് ഏകദിന ടീമിലെത്തിയത്. രാഹുല്‍ ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി പോകുമ്പോള്‍ ഇഷാൻ കിഷനാകും പ്രധാന വിക്കറ്റ് കീപ്പ‍ർ.

ആഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡിനായും ഐപിഎല്ലിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസിനായുമാണ് 22-കാരനായ കുമാര്‍ കുഷാഗ്ര കളിക്കുന്നത്. മധ്യനിരയില്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും പ്രതിസന്ധി ഘട്ടങ്ങളിൽ ഉറച്ചുനിൽക്കാനുമുള്ള കഴിവും മികച്ച കായികക്ഷമതയുമാണ് കുഷാഗ്രയെ ഇന്ത്യൻ സെലക്ടർമാരുടെ ശ്രദ്ധയിലെത്തിച്ചത്. 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 42-ലേറെ ശരാശരിയിൽ 2,507 റൺസാണ് കുഷാഗ്ര ഇതുവരെ നേടിയിട്ടുള്ളത്.

ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണറായ അച്ഛൻ ശശികാന്തിന്‍റെ ശിക്ഷണത്തിലാണ് കുഷാഗ്ര ക്രിക്കറ്റിന്‍റെ ആദ്യപാഠങ്ങൾ പഠിച്ചത്. മുൻപ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അച്ഛൻ, പരിശീലന പുസ്തകങ്ങൾ വായിച്ചും മികച്ച ഷോട്ടുകളുടെ ചിത്രങ്ങൾ ചുമരിൽ പതിപ്പിച്ചുമാണ് മകനെ പരിശീലനം നൽകിയത്. എം.എസ്. ധോണിയുടെ വലിയ ആരാധകനായ കുഷാഗ്ര പത്താം വയസിലാണ് വിക്കറ്റ് കീപ്പിംഗ് തിരഞ്ഞെടുക്കുന്നത്. തുടർന്ന് 2020-ലെ അണ്ടർ-19 ലോകകപ്പ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി താരം ദേശീയ ശ്രദ്ധ നേടി.

2022-ലെ രഞ്ജി ട്രോഫി പ്രീ-ക്വാർട്ടറിൽ നാഗാലാൻഡിനെതിരെ 266 റൺസ് അടിച്ചുകൂട്ടിയതോടെയാണ് ക്രിക്കറ്റ് ലോകത്ത് കുഷാഗ്രയുടെ പേര് കൂടുതൽ സജീവമാകുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 250 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടവും 17-ാം വയസിൽ കുഷാഗ്ര സ്വന്തമാക്കി. തുടർന്ന് 2024 ഐപിഎൽ ലേലത്തിൽ 7.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയെങ്കിലും വലിയ അവസരങ്ങളൊന്നും ലഭിച്ചില്ല. ലഭിച്ച അവസരങ്ങിലാകട്ടെ കുഷാഗ്രക്ക് തിളങ്ങാനും സാധിച്ചില്ല. എന്നാൽ 2025-ൽ ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ച കുഷാഗ്രയെ 2026 സീസണിലും നിലനിർത്തി.

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മികച്ച ഫോമാണ് കുഷാഗ്രയ്ക്ക് ദേശീയ ടീമിലേക്കുള്ള വാതിൽ തുറന്നത്. 2025-26 സീസണിൽ ജാർഖണ്ഡ് സയിദ് മുഷ്താഖ് അലി ട്രോഫി കിരീടം ഉയർത്തിയപ്പോൾ ഫൈനലിലെ 81 റൺസ് പ്രകടനമടക്കം 422 റൺസുമായി കുഷാഗ്ര തിളങ്ങി. രഞ്ജി ട്രോഫിയിൽ ബറോഡയ്‌ക്കെതിരെ 234 റൺസും ദുലീപ് ട്രോഫി ഫൈനലിലും ഓസ്ട്രേലിയ എ ടീമിനെതിരെ ഇന്ത്യ എ യ്ക്കായി നടന്ന മത്സരത്തിലും കുഷാഗ്ര സെഞ്ചുറി നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇത് നീതികേട്'; ജയ്‌സ്വാളിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയതിൽ ആഞ്ഞടിച്ച് അശ്വിൻ; ജഡേജയുടെയും വഴിയടഞ്ഞു
'അവർ മൂന്നുപേരും പ്ലേയിംഗ് ഇലവനിലുണ്ടാകും'; വിന്‍ഡീസിനെതിരായ അഞ്ചാം ടി20ക്ക് മുൻപ് വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര