മാഞ്ചസ്റ്റര്‍ പരീക്ഷ ഇന്ന് മുതല്‍; പരമ്പര നേടി ചരിത്രം കുറിക്കാന്‍ കോലിപ്പട; മാറ്റത്തിനൊരുങ്ങി ടീമുകള്‍

By Web TeamFirst Published Sep 10, 2021, 7:47 AM IST
Highlights

സപ്പോർട്ടിംഗ് സ്റ്റാഫിലെ ഒരാൾ കൂടി കൊവിഡ് ബാധിതനായതിനാൽ ആശങ്കയിലാണ് ഇന്ത്യൻ ക്യാമ്പ്

മാഞ്ചസ്റ്റര്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ഇന്ന് തുടക്കം. മാ‌ഞ്ചസ്റ്ററിൽ വൈകിട്ട് മൂന്നരയ്‌ക്കാണ് കളി തുടങ്ങുക. ടീമിലെ എല്ലാവരുടേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. അഞ്ചാം ടെസ്റ്റ് സമനിലയിലായാലും 2-1ന് മുന്നിലുള്ള ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

മാഞ്ചസ്റ്ററിൽ തോൽവി ഒഴിവാക്കിയാൽ ഓസ്‌ട്രേലിയക്ക് പിന്നാലെ ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ നായകനാവാൻ വിരാട് കോലിക്ക് കഴിയും. സപ്പോർട്ടിംഗ് സ്റ്റാഫിലെ ഒരാൾ കൂടി കൊവിഡ് ബാധിതനായതിനാൽ ആശങ്കയിലാണ് ഇന്ത്യൻ ക്യാമ്പ്. എങ്കിലും മത്സരം ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരമ്പരയിൽ ആദ്യമായി ആർ അശ്വിൻ ടീമിലെത്തിയേക്കും. രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും പരിക്കിൽ നിന്ന് മുക്തരായില്ലെങ്കിൽ മായങ്ക് അഗർവാളിനും അക്‌സർ പട്ടേലിനും അവസരം കിട്ടും. 

രഹാനെ മാറും?

പാടെ നിറംമങ്ങിയ അജിങ്ക്യ രഹാനെയ്‌ക്ക് പകരം ഹനുമ വിഹാരിയും പരിഗണയിലുണ്ട്. ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകും. മുഹമ്മദ് ഷമി തിരിച്ചെത്തുമ്പോൾ മുഹമ്മദ് സിറാജിന് പുറത്തിരിക്കേണ്ടിവരും. 

നായകൻ ജോ റൂട്ടിന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്ന ഇംഗ്ലണ്ട് നിരയിലും മാറ്റം ഉറപ്പ്. ജോസ് ബട്‍ലർ വിക്കറ്റ് കീപ്പറായി തിരിച്ചെത്തുമ്പോൾ ജോണി ബെയ്ർസ്റ്റോ, ഒലി പോപ്പ് എന്നിവരിലൊരാൾ പുറത്താവും. മോയീൻ അലിക്കൊപ്പം ഇടംകൈയൻ സ്‌പിന്നർ ജാക്ക് ലീച്ചും ടീമിലെത്തുമെന്നാണ് സൂചന. മാ‍ർക് വുഡ് തിരിച്ചെത്തുന്നത് പേസ് നിരയ്‌ക്ക് കരുത്താവും. പേസിനൊപ്പം സ്‌പിന്നിനെയും തുണയ്‌ക്കുന്നതാണ് മാഞ്ചസ്റ്ററിലെ വിക്കറ്റ്. 

മാഞ്ചസ്റ്റര്‍ ടെസ്റ്റ്: കളിക്കാരുടെ കൊവിഡ് പരിശോധനാഫലം വന്നു; ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത

റൊണാള്‍ഡോയും കോലിയും മാഞ്ചസ്റ്ററില്‍, ഒരു നഗരത്തില്‍ രണ്ട് 'GOAT'കളെന്നെ് യുണൈറ്റഡ്

ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു, വെള്ളിത്തിരയിലെ ദാദ ആരാകുമെന്നത് സസ്പെന്‍സ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!