Asianet News MalayalamAsianet News Malayalam

ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു, വെള്ളിത്തിരയിലെ ദാദ ആരാകുമെന്നത് സസ്പെന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായ ഗാംഗുലിയായി ആരാവും വെള്ളിത്തിരയിലെത്തുക എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ആകാംക്ഷ.

Luv Films to pooduce BCCI President Sourav Ganguly's biopic
Author
Kolkata, First Published Sep 9, 2021, 6:10 PM IST

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനമയാകുന്നു. ലവ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയുടെ ജീവിതം സിനിമയാക്കുന്ന ഉത്തരാവാദിത്തം ഏല്‍പ്പിച്ചതില്‍ ലവ് ഫിലിംസ് നന്ദി അറിയിച്ചു.

ക്രിക്കറ്റാണ് എന്‍റെ ജീവിതം, മുന്നോട്ടുള്ള പാതയില്‍ തല ഉയര്‍ത്തിപ്പിടിച്ചു നല്‍കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നതും ക്രിക്കറ്റാണ്. എന്‍റെ ക്രിക്കറ്റ് കരിയറും ജീവിതവും ലവ് ഫിലിംസ് വെള്ളിത്തിരയിലെത്തിക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്-ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരിലൊരാളായ ഗാംഗുലിയായി ആരാവും വെള്ളിത്തിരയിലെത്തുക എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ ആകാംക്ഷ. നേരത്തെ മുന്‍ നായകന്‍ എം എസ് ധോണിയുടെ ജീവിതം സിനിമയാക്കിയപ്പോള്‍ സുശാന്ത് സിംഗ് രജ്പുത്തായിരുന്നു ധോണിയെ വെള്ളിത്തിരയില്‍ അവിസ്മരണീയനാക്കിയത്.

ഇന്ത്യയുടെ 1983ലെ ലോകകപ്പ് വിജയം അടിസ്ഥാനമാക്കി വരുന്ന 83 എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവിനെ അവതരിപ്പിക്കുന്നത്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് എന്ന ഡോക്യു സിനിമയും 2017ല്‍ പുറത്തുവന്നിരുന്നു.

2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ഗാംഗുലി 2000ന്‍റെ തുടക്കത്തില്‍ കോഴ ആരോപണത്തില്‍ പ്രതിച്ഛായ നഷ്ടമായ ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയ നായകനാണ്. കളിക്കളത്തിലെ ധീരുമായ തീരുമാനങ്ങള്‍ക്കൊണ്ടും എതിരാളികളുടെ പ്രകോപനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയുമാണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദയായി വളര്‍ന്നത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്‍റേറ്ററായും ബിസിസിഐ  ഉപദേശകസമിതി അംഗമായും പ്രവര്‍ത്തിച്ച ഗാംഗുലി നിലവില്‍ ബിസിസിഐ പ്രസിഡന്‍റാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios