ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ഒരുപോലെ ശ്രദ്ധിക്കുന്ന കോലിയും റൊണാള്‍ഡോയും ഒരുമിച്ചൊരു പരിശീലനസെഷനുള്ള സാധ്യതയെക്കുറിച്ച് ചൂണ്ടിക്കാട്ടി ലങ്കാഷെയര്‍ ക്രിക്കറ്റ് ചെയ്ത ട്വീറ്റിന് മറുപടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കിയ മറുപടിയാണ് രസകരം.

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ഗ്രൗണ്ടിലിഇറങ്ങുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ശനിയാഴ്ച ന്യൂകാസിലിന് എതിരെ ആയിരിക്കും റൊണാൾഡോ യുണൈറ്റഡ് നിരയിലിറങ്ങുക. അതേസമയം, മാഞ്ചസ്റ്ററില്‍ മറ്റൊരു പോരാട്ടം കൂടി നടക്കുന്നുണ്ട്. ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം.

ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെങ്കിലും ഫുട്ബോള്‍ സൂപ്പര്‍ താരം റൊണാള്‍ഡോയും ക്രിക്കറ്റ് സൂപ്പര്‍ താരം കോലിയും ഒരേസമയം, ഒരേനഗരത്തിലെത്തിയെന്നതിന്‍റെ കൗതുകം പങ്കുവെച്ചിരിക്കുകയാണ് ലങ്കാഷെയര്‍ ക്രിക്കറ്റ്.

Scroll to load tweet…
Scroll to load tweet…

ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ഒരുപോലെ ശ്രദ്ധിക്കുന്ന കോലിയും റൊണാള്‍ഡോയും ഒരുമിച്ചൊരു പരിശീലനസെഷനുള്ള സാധ്യതയെക്കുറിച്ച് ചൂണ്ടിക്കാട്ടി ലങ്കാഷെയര്‍ ക്രിക്കറ്റ് ചെയ്ത ട്വീറ്റിന് മറുപടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നല്‍കിയ മറുപടിയാണ് രസകരം. ഒരു നഗരം, രണ്ട് GOATs(ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം)എന്നായിരുന്നു യുണൈറ്റഡിന്‍റെ മറുപടി.

യുണൈറ്റഡിന്‍റെ ട്വീറ്റിന് സ്റ്റാര്‍ സ്പോര്‍ട്സും മറുപടിയുമായി എത്തിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത കായിക ഇനങ്ങള്‍. ചോദ്യം ചെയ്യപ്പെടാത്ത രണ്ട് GOAT കള്‍ എന്നായിരുന്നു സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ മറുപടി.

Scroll to load tweet…

അതേസമയം, റൊണാള്‍ഡോ ശനിയാഴ്ച മാഞ്ചസ്റ്റര്‍ ജേഴ്സിയില്‍ മുഴുവന്‍ സമയവും കളിക്കാനുണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. നിര്‍ബന്ധിത ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയശേഷം ചൊവ്വാഴ്ചയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ക്യാംപിനൊപ്പം ചേര്‍ന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona