
ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്‍റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ടീമിലില്ല. അതേസമയം, ദേശീയ ടീമില്‍ നിന്ന് ഏറെക്കാലം പുറത്തായിരുന്ന പേസര്‍ ടൈമല്‍ മില്‍സ് ടീമില്‍ തിരിച്ചെത്തി.
പരിക്കേറ്റ ജോഫ്ര ആര്‍ച്ചറും ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടും ലോകകപ്പ് ടീമിലില്ല. ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്താനുള്ള ആഗ്രഹം നേരത്തെ റൂട്ട് അറിയിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല.
വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും ഹണ്‍ഡ്രഡിലും നടത്തിയ മികച്ച പ്രകടനമാണ് ടൈമല്‍ മില്‍സിനെ ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള കാരണം.ഓയിന്‍ മോര്‍ഗന്‍ തന്നെയാണ് ഇംഗ്ലണ്ട് നായകന്‍.
ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്‍റെ പ്രാഥമിക ടീം: Eoin Morgan (captain), Moeen Ali, Jonathan Bairstow, Sam Billings, Jos Buttler, Sam Curran, Chris Jordan, Liam Livingstone, Dawid Malan, Tymal Mills, Adil Rashid, Jason Roy, David Willey, Chris Woakes, Mark Wood.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!