
ആംസറ്റല്‍വീന്‍: നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായ 498 റണ്‍സടിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിന്‍റെ മറുപടി 49.4 ഓവറില്‍ 266 റണ്‍സിന് ഓള്‍ ഔട്ടായി. 72 റണ്‍സടിച്ച സ്കോട്ട് എഡ്വേര്‍ഡ്സും 55 റണ്‍സെടുത്ത മാക്സ് ഒഡോഡും മാത്രമെ നെതര്‍ലന്‍ഡ്സിനായി പൊരുതിയുള്ളു. ഇംഗ്ലണ്ടിനായി മൊയീന്‍ അലി മൂന്ന് വിക്കറ്റെടുത്തു. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 498-4, നെതര്‍ലന്‍ഡ്സ് 49.4 ഓവറില്‍ 266ന് ഓള്‍ ഔട്ട്.
റെക്കോര്‍ഡ് ടോട്ടലിലേക്ക് ബാറ്റ് വീശിയ നെതര്‍ലന്‍ഡ്സിന് തുടക്കത്തിലെ ഓപ്പണര്‍ വിക്രംജിത് സിങിനെ(13) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മാക്സ് ഒഡോഡും മൂസാ അഹമ്മദും ചേര്‍ന്ന് 95 റണ്‍സിലെത്തിച്ചു. ടോം കൂപ്പര്‍(23), ബാസ് ഡെ ലീഡ്(28), എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സ്കോട്ട് എഡ്വേര്‍ഡ്സ്(56 പന്തില്‍ 72 നോട്ടൗട്ട്) പൊരുതി നോക്കിയെങ്കിലും റണ്‍മലക്ക് അടുത്തുപോലും എത്താനായില്ല.
ഇംഗ്ലണ്ടിനായി മൊയീന്‍ അലി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് വില്ലി, റീസ് ടോപ്‌ലി, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോ്ടല്‍ പിറന്നു. ജോസ് ബട്‌ലര്‍(Jos Buttler), ഡേവിഡ് മലന്‍(Dawid Malan), ഫിലിപ്പ് സാള്‍ട്ട്(Philip Salt) എന്നിവരുടെ സെഞ്ചുറികളുടെയും ലിയാം ലിവിംഗ്‌സ്റ്റണിന്‍റെ(Liam Livingstone) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇംഗ്ലണ്ട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സെടുത്തത്.
രഞ്ജി ട്രോഫി: യശസ്വിക്കും അര്‍മാന്‍ ജാഫറിനും സെഞ്ചുറി, ഫൈനല്‍ ഉറപ്പിച്ച് മുംബൈ
70 പന്തില്‍ 162 റണ്‍സെടുത്ത ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് മലന്‍(125), ഫിലിപ്പ് സാള്‍ട്ട്(122), ലിയാം ലിവിംഗ്‌സ്റ്റണ്‍(62) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. 2018ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് തന്നെ നേടിയ 481-6 ആണ് നെതര്‍ലന്‍ഡ്സിനെതിരെ ഇന്ന് മറികടന്നത്. ഇന്നിംഗ്സിലെ അവസാന പന്തില്‍ സിക്സ് അടിച്ചെങ്കിലും രണ്ട് റണ്‍സകലെ ഏകദിന ക്രിക്കറ്റിലെ ആദ്യ 500 റണ്‍സ് ഇംഗ്ലണ്ടിന് നഷ്ടമായി.