രാജ്കോട്ടിലെ വെടിക്കെട്ട് ഫിഫ്റ്റി, ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കാര്‍ത്തിക്

Published : Jun 17, 2022, 10:42 PM ISTUpdated : Jun 18, 2022, 07:21 AM IST
രാജ്കോട്ടിലെ വെടിക്കെട്ട് ഫിഫ്റ്റി, ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കാര്‍ത്തിക്

Synopsis

അടുത്ത പന്തില്‍ കാര്‍ത്തിക് പുറത്താവുകയും ചെയ്തു. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറി 16 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക് ടി20യില്‍ അര്‍ധസെഞ്ചുറി നേടുന്നത് എന്നതും പ്രത്യേകതയാണ്.

രാജ്കോട്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ(India vs South Africa) നിര്‍ണായക പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ദിനേശ് കാര്‍ത്തിക്കിന്‍റെ(Dinesh Karthik) അര്‍ധസെഞ്ചുറിയായിരുന്നു. റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ആറാമനായി ക്രീസിലെത്തി 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കാര്‍ത്തിക് ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തിലെ ആദ്യ അര്‍ധസെഞ്ചുറി കൂടിയാണ് നേടിയത്. 27 പന്തില്‍ 55 റണ്‍സെടുത്ത കാര്‍ത്തിക് അവസാന ഓവറിലെ ആദ്യ പന്ത് സിക്സിന് പറത്തിയാണ് അര്‍ധസെഞ്ചുറി തികച്ചത്.

അടുത്ത പന്തില്‍ കാര്‍ത്തിക് പുറത്താവുകയും ചെയ്തു. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറി 16 വര്‍ഷത്തിനുശേഷമാണ് കാര്‍ത്തിക് ടി20യില്‍ അര്‍ധസെഞ്ചുറി നേടുന്നത് എന്നതും പ്രത്യേകതയാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ 36-ാം മത്സരത്തിലായിരുന്നു കാര്‍ത്തക്കിന്‍റെ വെടിക്കെട്ട് ഫിഫ്റ്റി. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സ്. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം നിര്‍ണായക 65 റണ്‍സിന്‍റെ കൂട്ടുകെട്ടിലും കാര്‍ത്തിക് പങ്കാളിയായി.

ഡേവിഡ് മലന്‍ അടിച്ച സിക്സ് ചെന്നുവീണത് പൊന്തക്കാട്ടില്‍, പന്ത് തെരഞ്ഞെടുത്ത് നെതര്‍ലന്‍ഡ്സ് താരങ്ങള്‍

ദക്ഷിണാഫ്രിക്കക്കെതിരായ അര്‍ധസെഞ്ചുറി മറ്റൊരു റെക്കോര്‍ഡ് കൂടി കാര്‍ത്തിക്കിന് സമ്മാനിച്ചു. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന പ്രായും കൂടി ക്രിക്കറ്ററെന്ന റെക്കോര്‍ഡാണ് ഇന്ന് 37കാരനായ കാര്‍ത്തിക്കിന്‍റെ പേരിലായത്. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 36-ാം വയസില്‍ അര്‍ധസെഞ്ചുറി നേടിയ എം എസ് ധോണിയുടെ റെകകോര്‍ഡാണ് കാര്‍ത്തിക് ഇന്ന് മറികന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായിരുന്നിട്ടും ഇന്ത്യക്കായി 98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പേരില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണുള്ളത്.

ഷര്‍ദ്ദുലിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അന്ന് രോഹിത് പറഞ്ഞു, വെളിപ്പെടുത്തി രഹാനെ

2018ല്‍ അര്‍ധസെഞ്ചുറി നേടുമ്പോള്‍ ധോണിയുടെ പ്രായം 36 വയസും 229 ദിവസവുമായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ കാര്‍ത്തിക്കിന്‍റെ പ്രായം 37 വയസും 16 ദിവസവുമാണ്. 35 വയസും ഒരു ദിവസവും പ്രായമുള്ളപ്പോല്‍ അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് പ്രായത്തില്‍ മൂന്നാമത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം