'ഒരുപാട് തെറ്റുകള്‍ പറ്റി'; ഇന്ത്യക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജോ റൂട്ട്

By Web TeamFirst Published Aug 17, 2021, 1:56 PM IST
Highlights

ഒമ്പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര സഖ്യത്തിന്റെ 89 റണ്‍സ് വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 120 റണ്‍സിന് തോല്‍ക്കുകയായിരുന്നു.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ഐതിസാഹിസക ജയമായിരുന്നു ഇന്ത്യയുടേത്. രണ്ടാം ഇന്നിംഗില്‍ നേടിയ 298 റണ്‍സാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ഒമ്പതാം വിക്കറ്റില്‍ മുഹമ്മദ് ഷമി- ജസ്പ്രീത് ബുമ്ര സഖ്യത്തിന്റെ 89 റണ്‍സ് വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 120 റണ്‍സിന് തോല്‍ക്കുകയായിരുന്നു. 151 റണ്‍സിന്റെ തോല്‍വി.

ഷമി- ബുമ്ര സഖ്യത്തെ നേരത്തെ പുറത്താക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ജോ റൂട്ട. ''ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്റെ ഭാഗത്ത് തെറ്റുകളുണ്ട്. ഇംഗ്ലണ്ടിന് ജയിക്കാമായിരുന്നുവെന്ന സാഹചര്യത്തിലാണ് തോല്‍ക്കുന്നത്. അവര്‍ നന്നായി കളിച്ചു. ഗ്രൗണ്ടില്‍ പതിവായി സ്‌കോര്‍ ചെയ്യാന്‍ കഴിയാത്ത ഭാഗത്തൂടെയെല്ലാം അവര്‍ സ്‌കോര്‍ ചെയ്തു. ഷമിക്കും ബുമ്രയ്ക്കുമെതിരെ ഫീല്‍ഡൊരുക്കുക പ്രയാസമായിരുന്നു.

അവസാന രണ്ട് സെഷനും അതിജീവിക്കാമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞില്ല. അടുത്ത മത്സരത്തില്‍ ഇതിനേക്കാള്‍ നന്നായി കളിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തോല്‍വിയില്‍ എല്ലാവര്‍ക്കും വേദനയുണ്ട്. കാരണം ഇത് ഇംഗ്ലണ്ടിന്റെ കയ്യിലുള്ള മത്സരമായിരുന്നു. പരമ്പര അവസാനിച്ചിട്ടില്ല. മൂന്ന് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്്. ഇംഗ്ലണ്ടിന് തിരിച്ചുവരാനാകും.'' റൂട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ 33 റണ്‍സ് നേടിയ ജോ റൂട്ട് മാത്രമാണ് പിടിച്ചുനിന്നത്. നാല് വിക്കറ്റ് നേടിയ മുഹമ്മ് സിറാജ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചു. ബുമ്ര മൂന്നും ഇശാന്ത് ശര്‍മ രണ്ട് വിക്കറ്റും നേടി. ഷമിക്ക് ഒരു വിക്കറ്റുണ്ട്.

click me!