ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി

Published : Feb 17, 2020, 04:41 PM IST
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര നേടിയെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു.  

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര നേടിയെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ കുറഞ്ഞ ഓവര്‍ നിരക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ താരങ്ങള്‍ മത്സരത്തിന്റെ 20 പിഴ അടയ്‌ക്കേണ്ടിവരും. നിശ്ചിത സമയത്തിന് ഒരു ഓവര്‍ കുറച്ചാണ് ഇംഗ്ലണ്ട് എറിഞ്ഞത്. പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

മത്സരരം നിയന്ത്രിച്ച അഡ്രിയാന്‍ ഹോള്‍ഡ്‌സ്‌റ്റോക്, അലാഹുദ്ദീന്‍ പലേക്കര്‍ തേര്‍ഡ് അംപയര്‍ ബോന്‍ഗാനി ജെലെ, ഫോര്‍ത്ത് അംപയര്‍ ബ്രാഡ് വൈറ്റ് എന്നിവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇംഗ്ലീഷ്  ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഇക്കാര്യം അംഗീകരിച്ചു.

മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് അഞ്ച് പന്ത് ശേഷിക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍