
ലണ്ടന്‍: ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കമാവും. കാന്‍റന്‍ബറിയിലെ ദ് സ്പിറ്റ്ഫയര്‍ ഗ്രൗണ്ടിലാണ് മത്സരം. സീനിയർ ടീമിലെ താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ എ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് മത്സരപരിചയം ലക്ഷ്യമിട്ടാണ് യശസ്വീ ജയ്സ്വാൾ, നിതീഷ് കുമാർ റെഡ്ഡി, അഭിമന്യൂ ഈശ്വരൻ, ധ്രുവ് ജുറൽ, കരുൺ നായർ, ആകാശ് ദീപ്, ഷാർദുൽ താക്കൂർ എന്നിവരെ സെലക്ടർമാർ ഇന്ത്യൻ എ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാളി താരം കരുൺ നായർ ഒഴികെയുള്ളവർക്കെല്ലാം ഇംഗ്ലണ്ടിൽ ആദ്യ പരമ്പരയാണിത്. റുതുരാജ് ഗെയ്ക‍്‍വാദ്, സർഫറാസ് ഖാൻ, ഇഷാൻകിഷൻ, ഹർഷിത് റാണ, ഖലിൽ അഹമ്മദ് തനുഷ് കൊട്ടിയാൻ തുടങ്ങിയവരും ഇന്ത്യൻ എ ടീമിലുണ്ട്.രോഹിത് ശർമ്മയും വിരാട് കോലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ റെഡ് ബോള്‍ പരമ്പരയാണിത്. ഇതുകൊണ്ടുതന്നെ ഓപ്പണിംഗിലും മധ്യനിരയിലും ഇന്ത്യക്ക് പുതിയ താരങ്ങളെ കണ്ടെത്തണം. സന്നാഹമത്സരങ്ങളിലെ താരങ്ങളുടെ പ്രകടനം സെലക്ടർമാർ സൂക്ഷ്മമായി വിലയിരുത്തും.
ജൂണ്‍ 20നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ലീഡ്സില്‍ തുടക്കമാകുന്നത്. ടെസ്റ്റ് ടീമിൽ റിസര്‍വ് ഓപ്പണറായി സ്ഥാനം നേടിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനാണ് എ ടീമിനെ നയിക്കുന്നത്. ജെയിംസ് റൂ ആണ് ഇംഗ്ലണ്ട് ലയണ്‍സിനെ നയിക്കുന്നത്. പരിക്കുമാറി തിരിച്ചെത്തുന്ന ഇംഗ്ലണ്ട് സീനിയര്‍ ടീം താരം ക്രിസ് വോക്സും ടീമിലുണ്ട്.
മത്സരം സമയം, കാണാനുള്ള വഴികള്‍
ഇന്ത്യൻ സമയം വൈകിട്ട് 3.30ന് (പ്രാദേശിക സമയം 11 മണിക്ക്) ആണ് മത്സരം തുടങ്ങുക. മത്സരം ടെലിവിഷനില്‍ കാണാനാവില്ല. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വെബ്സൈറ്റിലും ആപ്പിലും ലൈവ് സ്ട്രീമിംഗില്‍ മാത്രമാണ് മത്സരം കാണാനാകുക.
ഇന്ത്യ എ സ്ക്വാഡ്: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, റുതുരാജ് ഗെയ്ക്‌വാദ്, കരുൺ നായർ, ധ്രുവ് ജുറൽ (വൈസ് ക്യാപ്റ്റൻ) നിതീഷ് കുമാർ റെഡ്ഡി, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, മാനവ് സുത്താർ, തനുഷ് കൊട്ടിയാൻ, മുകേഷ് കുമാർ, ആകാശ് ദീപ്, ഹർഷിത് റാണ, അൻഷുൽ കംബോജ്, ഖലീല്‍ അഹമ്മദ്, തുഷാർ ദേശ്പാണ്ഡെ, സര്‍ഫറാസ് ഖാന്‍, ഹർഷ് ദുബെ.
ഇംഗ്ലണ്ട് ലയൺസ് സ്ക്വാഡ്: ജെയിംസ് റൂ (ക്യാപ്റ്റൻ), ഫർഹാൻ അഹമ്മദ്, റെഹാൻ അഹമ്മദ്, സോണി ബേക്കർ, ജോർദാൻ കോക്സ്, റോക്കി ഫ്ലിന്‍റോഫ്, എമിലിയോ ഗേ, ടോം ഹെയ്ൻസ്, ജോർജ് ഹിൽ, ജോഷ് ഹൾ, എഡ്ഡി ജാക്ക്, ബെൻ മക്കിന്നി, ഡാൻ മൗസ്ലി, അജീത് സിംഗ് ഡെയ്ൽ, ക്രിസ് വോക്ക്സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!