
ലണ്ടന്‍: പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിനുള്ള പതിനാലംഗ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിൻഡീസിനെതിരെ പരമ്പര നേടിയ ടീമിൽ മാറ്റമില്ല. ജോ റൂട്ട് തന്നെയാണ് നായകന്‍. ഓഗസ്റ്റ് അഞ്ചിന് ഓൾഡ് ട്രാഫോർഡിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക. പരമ്പരയിൽ മൂന്ന് ടെസ്റ്റുകളാണുള്ളത്. ഈ മത്സരങ്ങളിലും കാണികൾക്ക് പ്രവേശനമുണ്ടാവില്ല.
ഇംഗ്ലണ്ട് ടീം
ജോ റൂട്ട്(ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക് ക്രവ്‌ലി, സാം കറന്‍, ഓലി പോപ്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.
പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകള്‍ക്ക് സതാംപ്‌ടണ്‍(13-17, 21-25) വേദിയാകും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര പിന്നില്‍നിന്ന ശേഷം 2-1ന് വിജയിച്ചാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്താന്‍ ഇംഗ്ലണ്ടിനായിരുന്നു.
ഓസീസ് പര്യടനം: ഇന്ത്യന്‍ ടീമിന്‍റെ വിധിയെഴുതുക ആരെന്ന് വ്യക്തമാക്കി ഗംഭീര്‍
കൊവിഡിനിടയിലും ക്രിക്കറ്റ് വസന്തം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുൻനിശ്ചയിച്ച പ്രകാരം നടക്കും
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!