ദുബായ്: കൊവിഡ് 19 പ്രതിസന്ധിയിൽനിന്ന് രാജ്യങ്ങള്‍ കരകയറിയില്ലെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുൻനിശ്ചയിച്ച പോലെ നടക്കുമെന്ന് ഐസിസി ജനറൽ മാനേജർ ജഫ് അലാർഡിസ്. കൊവിഡ് കാരണം മാറ്റിവച്ച പരമ്പരകൾ കൂടി പരിഗണിച്ച് പുതിയ മത്സര ക്രമീകരണമുണ്ടാക്കും. 2021 ജൂണിൽ ഫൈനൽ നടത്തുമെന്നും ഐസിസി ജനറൽ മാനേജർ വ്യക്തമാക്കി.

മഹാമാരിയെ തുടര്‍ന്ന് ആറ് പരമ്പരകളാണ് ഇതുവരെ മാറ്റിവച്ചത്. ശ്രീലങ്ക-ഇംഗ്ലണ്ട്, പാകിസ്ഥാന്‍-ബംഗ്ലാദേശ്(ഒരു മത്സരം), ബംഗ്ലാദേശ്-ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക, ശ്രീലങ്ക-ബംഗ്ലാദേശ്, ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് പരമ്പരകളായിരുന്നു ഇത്. 

നിലവിൽ ടീം ഇന്ത്യയാണ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. നാല് പരമ്പരകളില്‍ മൂന്നെണ്ണം ജയിച്ചാണ് കോലിപ്പട 360 പോയിന്‍റുമായി മുന്നില്‍ കുതിക്കുന്നത്. മൂന്ന് വീതം പരമ്പരകളില്‍നിന്ന് 296 പോയിന്‍റും 226 പോയിന്‍റുമുള്ള ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 2-1ന് ജയിച്ചാണ് ഇംഗ്ലണ്ട് മൂന്നാമതെത്തിയത്. 180 പോയിന്‍റുള്ള കിവികളെയാണ് ഇംഗ്ലണ്ട് പിന്തള്ളിയത്.  

വിന്‍ഡീസിനെതിരായ ജയം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് മുന്നേറ്റം

ടെസ്റ്റില്‍ ബ്രോഡ് 700 വിക്കറ്റിനപ്പുറം നേടും; പ്രവചനവുമായി ഓസീസ് ഇതിഹാസം

നിങ്ങളൊരു ഇതിഹാസമാണ്, 500 വിക്കറ്റ് ക്ലബിലെത്തിയ ബ്രോഡിന് യുവരാജിന്‍റെ ഹൃദയസ്പര്‍ശിയായ അഭിനന്ദന സന്ദേശം