പരിക്ക് വിട്ടൊരു കളിയുമില്ല! ജോഫ്ര ആര്‍ച്ചര്‍ക്ക് ആഷസ് പരമ്പര നഷ്ടമാവും; ഇംഗ്ലണ്ടിന് കനത്ത നഷ്ടം

Published : May 16, 2023, 03:40 PM ISTUpdated : May 16, 2023, 06:47 PM IST
പരിക്ക് വിട്ടൊരു കളിയുമില്ല! ജോഫ്ര ആര്‍ച്ചര്‍ക്ക് ആഷസ് പരമ്പര നഷ്ടമാവും; ഇംഗ്ലണ്ടിന് കനത്ത നഷ്ടം

Synopsis

ഇക്കഴിഞ്ഞ ജനുവരിയിലാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ട് ജേഴ്‌സിയില്‍ തിരിച്ചെത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ഏകദിന മത്സരങ്ങളില്‍ ആര്‍ച്ചര്‍ കളിക്കുകയുണ്ടായി.

ലണ്ടന്‍: ആഷസ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പരമ്പരയില്‍ കളിക്കാനാവില്ല. 2021ല്‍ താരത്തിന്റെ വലത് കൈമുട്ടിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ്ക്ക് വിധേയനാവുകയും ചെയ്തു. ഇപ്പോഴത്തെ  പരിക്കും 2021ലേറ്റ പരിക്കിന്റെ തുടര്‍ച്ചയാണ്. 2022ല്‍ മുതുകിനേറ്റ പരിക്കില്‍ നിന്നും മുക്തനാവാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ട് ജേഴ്‌സിയില്‍ തിരിച്ചെത്തിയിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് ഏകദിന മത്സരങ്ങളില്‍ ആര്‍ച്ചര്‍ കളിക്കുകയുണ്ടായി. മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരേയും ആര്‍ച്ചര്‍ കളിച്ചു. പിന്നീട് ഐപിഎല്ലിനായി മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നു. എന്നാല്‍ തുടക്കത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചതുമില്ല. 

19 ദിവസം അദ്ദേഹം പുറത്തായിരുന്നു. ഇതിനിടെ ബെല്‍ജിയത്തില്‍ പോയി ശസ്ത്രക്രിയക്കും വിധേനയായി. ആര്‍ച്ചര്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന്, കഴിഞ്ഞ ആഴ്ച്ച മുംബൈ ഇന്ത്യന്‍സിന്റെ ഓദ്യോഗിക സ്ഥിരികീരണവുമെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് കൈമുട്ടിന് വീണ്ടും പരിക്കുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ജൂണ്‍ 28ന് ലോര്‍ഡ്‌സിലാണ് ആഷസ് ആരംഭിക്കുന്നത്. അതിന് മുന്നോടിയായി അയര്‍ലന്‍ഡിനെതിരെ ചതുര്‍ദിന ടെസ്റ്റും ഇംഗ്ലണ്ട് കളിക്കും. ജൂണ്‍ ഒന്നിനാണ് മത്സരം. 

അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം ടീമിന് പുറത്തായിരുന്നു ജോണി ബെയര്‍സ്‌റ്റോ ടീമില്‍ തിരിച്ചെത്തി. സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും ടീമിലുണ്ട്.

2023ല്‍ സെഞ്ചുറി പ്രളയം, ഗില്ലാട്ടം ചുമ്മാതല്ല; തന്‍റെ റോള്‍ മോഡല്‍ ആരെന്ന് വ്യക്തമാക്കി ശുഭ്‌മാന്‍ ഗില്‍

അയര്‍ലന്‍ഡിനെതിരായ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഡാന്‍ ലോറന്‍സ്, ജോക്ക് ലീച്ച്, ഒല്ലി പോപ്പ്, മാാത്യു പോട്ട്‌സ്, ഒല്ലി റോബിന്‍സണ്‍, ജോ റൂട്ട്, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം