ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി; ആതിഥേയരുടെ ജയം ഏഴ് വിക്കറ്റിന്

Published : Jul 08, 2025, 08:34 AM IST
India Under 19

Synopsis

ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 ടീമിന് ഏഴ് വിക്കറ്റിന്റെ തോൽവി. 

വോര്‍സെസ്റ്റര്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ അണ്ടര്‍ 19ക്ക് തോല്‍വി. ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ യുവ നിര നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. 66 റണ്‍സുമായി പുറത്താവാതെ നിന്ന ആര്‍എസ് അംബ്രിഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 31.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 76 പന്തില്‍ 82 റണ്‍സെടുത്ത ബെന്‍ മയേസും ബെന്‍ ഡോക്കിന്‍സുമാണ് (66) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തോമസ് റ്യൂ (49) പുറത്താവാതെ നിന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണര്‍ ജോസഫ് മൂര്‍സ് (5) സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ മടങ്ങി. പിന്നാലെ ഡോക്കിന്‍സ് - മയേസ് സഖ്യം 107 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 17-ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ഡോക്കിന്‍സിനെ നമന്‍ ജോസഫ് പുറത്താക്കി. തുടര്‍ന്നെത്തിയ റോക്കി ഫ്‌ളിന്റോഫ് (4) വേഗത്തില്‍ മടങ്ങിയെങ്കിലും തോമസ് റ്യൂവിനെ കൂട്ടുപിടിച്ച് മയേസ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, അംബ്രിഷിന്റെ ഇന്നിംഗ്സിന് പുറമെ 33 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി എഎം ഫ്രഞ്ച്, റാല്‍ഫി ആല്‍ബര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ഒമ്പത് റണ്‍സിനിടെ ക്യാപ്റ്റന്‍ ആയുഷ് മാത്രെ (1), വിഹാന്‍ മല്‍ഹോത്ര (1) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നീട് വൈഭവ് - രാഹുല്‍ കുമാര്‍ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. വൈഭവിനെ, സെബാസ്റ്റ്യന്‍ മോര്‍ഗന്‍ പുറത്താക്കി. രാഹുല്‍ കുമാറിനും (21) അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ഹാര്‍വന്‍ഷ് പങ്കാലിയ (24), കനിഷ്‌ക് ചൗഹാന്‍ (24) എന്നിവര്‍ അല്‍പനേരം ക്രീസില്‍ നിന്ന് പ്രതീക്ഷ നല്‍കി.

എന്നാല്‍ കൂട്ടുകെട്ട് മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചില്ല. ദീപേഷ് ദേവേന്ദ്രന്‍ (0) കൂടി പോയതോടെ ഏഴിന് 135 എന്ന നിലയിലായി ഇന്ത്യ. ടീം 200 കടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് അംബ്രിഷ് - യുധാജിത് ഗുഹ () സഖ്യം നിര്‍ണായക കൂട്ടുകെട്ട് ഉയര്‍ത്തുന്നത്. ഇരുവരും .. റണ്‍സ് കൂട്ടിചേര്‍ത്തു. യുധാജിത് ഒരുവശത്ത് ഉറച്ച് നിന്നപ്പോള്‍ അംബ്രിഷ് ആക്രമിച്ച് കളിച്ചു. ഇരുവരും 68 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഗുഹ 49-ാം ഓവറിന്റെ ആദ്യ പന്തില്‍ പുറത്തായി. മൂന്നാം ന്തില്‍ നമന്‍ പുഷ്പകും (0) മടങ്ങി. അന്‍മോല്‍ജീത് സിംഗ് (5) അംബ്രിഷിനൊപ്പം പുറത്താവാതെ നിന്നു. 81 പന്തുകള്‍ നേരിട്ട അംബ്രിഷ് ആറ് ബൗണ്ടറികള്‍ നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി