Latest Videos

മൂന്നാം ഏകദിനത്തിന് മുമ്പ് മൂന്ന് താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കി ഇംഗ്ലണ്ട്

By Gopalakrishnan CFirst Published Jul 15, 2022, 6:35 PM IST
Highlights

ടീമില്‍ നിന്ന് റിലീസ് ചെയ്ത ബ്രൂക്കിനും പാര്‍ക്കിന്‍സണും സാള്‍ട്ടിനും ഇതുവരെ അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ശനിയാഴ്ച രാത്രിയാണ് ടി20 ബ്ലാസ്റ്റിന്‍റെ ഫൈനല്‍ നടക്കുന്നത്. രണ്ട് സെമി ഫൈനലുകളും അതേദിവസം തന്നെയാണ് നടക്കുക. ഈ സാഹചര്യത്തിലാണ് അന്തിമ ഇലവനിലേക്ക് പരിഗണിക്കാനിടയില്ലാത്ത മൂന്ന് കളിക്കാരെ ഒഴിവാക്കിയത്.

ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കാനിരിക്കെ മൂന്ന് താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കി ഇംഗ്ലണ്ട്. ഹാരി ബ്രൂക്ക്, ഫില്‍ സാള്‍ട്ട്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരെയാണ് ടീമില്‍ നിന്നൊഴിവാക്കിയത്. ടി20 ബ്ലാസ്റ്റ് ഫൈനലില്‍ കളിക്കാനായാണ് മൂന്ന് താരങ്ങളെയും റിലീസ് ചെയ്യുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍‍ഡ് വ്യക്തമാക്കി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോന്ന് വീതം ജയിച്ച് സമനിലയിലാണ്. ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിന്‍റെ കരുത്തില്‍ പത്ത് വിക്കറ്റ് വിജയം നേടിയ ഇന്ത്യയെ രണ്ടാം മത്സരത്തില്‍ റീസ് ടോപ്‌ലിയുടെ ആറ് വിക്കറ്റ് പ്രകടനത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് 100 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ഞായറാഴ്ച മാഞ്ചസ്റ്ററിലാണ് നിര്‍ണായക മൂന്നാം ഏകദിനം നടക്കുന്നത്.

കോലിയുടെ ദിനമെന്ന് ആദ്യ ട്വീറ്റ്, കിംഗ് പുറത്തായതും എയറില്‍; ഒടുവില്‍ ഒറ്റവാക്കില്‍ തടിയൂരി സെവാഗ്

ടീമില്‍ നിന്ന് റിലീസ് ചെയ്ത ബ്രൂക്കിനും പാര്‍ക്കിന്‍സണും സാള്‍ട്ടിനും ഇതുവരെ അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ശനിയാഴ്ച രാത്രിയാണ് ടി20 ബ്ലാസ്റ്റിന്‍റെ ഫൈനല്‍ നടക്കുന്നത്. രണ്ട് സെമി ഫൈനലുകളും അതേദിവസം തന്നെയാണ് നടക്കുക. ഈ സാഹചര്യത്തിലാണ് അന്തിമ ഇലവനിലേക്ക് പരിഗണിക്കാനിടയില്ലാത്ത മൂന്ന് കളിക്കാരെ ഒഴിവാക്കിയത്.

അതേസമയം, ഇംഗ്ലണ്ട് ടീമിലുള്ള ആറ് കളിക്കാര്‍ക്ക് ടി20 ബ്ലാസ്റ്റിന്‍റെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നഷ്ടമാവും. ഇംഗ്ലണ്ട് മധ്യനിര ബാറ്ററായ ലങ്കാഷെയറിന്‍റെ ലിയാം ലിവിംഗ്‌സ്റ്റണ്‍, ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍, യോര്‍ക്ക്‌ഷെയര്‍ താരങ്ങളായ ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഡേവിഡ് വില്ലി, സോമര്‍സെറ്റിന്‍റെ താരമായ ക്രെയ്ഡ് ഓവര്‍ടണ്‍ എന്നിവര്‍ക്കാണ്‍ ടി20 ബ്ലാസ്റ്റ് സെമി, ഫൈനല്‍ മത്സരങ്ങള്‍ നഷ്ടമാകുക.

വിരാട് കോലിക്ക് ഇടവേള അനിവാര്യം; കാരണം വ്യക്തമാക്കി മൈക്കല്‍ വോണ്‍

യോര്‍ക്ക്ഷെയറിന്‍റെ നായകനാണ് ഡേവിഡ് വില്ലിയെന്നതിനാല്‍ താരത്തിന്‍റെ അഭാവം ടീമിന് തിരിച്ചടിയാവും. യോര്‍ക്‌ഷെയറും ലങ്കാഷെയറുമാണ് ടി20 ബ്ലാസ്റ്റിന്‍റെ ആദ്യ സെമിഫൈനലില്‍ ഏറ്റുമുട്ടുക. രണ്ടാം സെമിയില്‍ സോമര്‍സെറ്റും ഹാംപ്ഷെയറും ഏറ്റുമുട്ടും.

click me!