രണ്ടാം ടെസ്റ്റ്: സ്റ്റോക്‌സിന് പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, സര്‍പ്രൈസ്

By Web TeamFirst Published Aug 12, 2020, 6:37 PM IST
Highlights

സതാംപ്‌ടണില്‍ വ്യാഴാഴ്‌ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. സ്റ്റോക്‌സ് അടുത്ത രണ്ട് ടെസ്റ്റിലും കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. 

സതാംപ്‌ടണ്‍: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിനുള്ള 14 അംഗ സ്‌ക്വാഡില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് പകരം പുതുമുഖ പേസര്‍ ഓലി റോബിന്‍സണിനെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്. സസെക്‌സ് താരമായ ഇരുപത്തിയാറുകാരന്‍ 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. സതാംപ്‌ടണില്‍ വ്യാഴാഴ്‌ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 

ഇംഗ്ലണ്ട് സ്‌ക്വാഡ്

ജോ റൂട്ട്(നായകന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രവ്‌ലി, സാം കറന്‍, ഓലി പോപ്, ഓലി റോബിന്‍സണ്‍, ഡൊമനിക് സിബ്ലി, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്. 

കുടുംബ ആവശ്യത്തിനായാണ് സ്റ്റോക്‌സ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ഈ ആഴ്‌ചയ്‌ക്കൊടുവില്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കും. ആദ്യ ടെസ്റ്റില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ 0, 9 എന്നിങ്ങനെയായിരുന്നു സ്റ്റോക്‌സിന്‍റെ സ്‌കോര്‍. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കി ബൗളിംഗില്‍ നിര്‍ണായകമായി. 

മാഞ്ചസ്റ്ററില്‍ മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. തോല്‍വി മുന്നില്‍ കണ്ടിരുന്ന ഇംഗ്ലണ്ടിനെ ക്രിസ് വോക്‌സ് (പുറത്താവാതെ 84), ജോസ് ബട്‌ലര്‍ (75) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: പാകിസ്ഥാന്‍ 326 & 169, ഇംഗ്ലണ്ട് 219 & 277/7. ടെസ്റ്റില്‍ ഒന്നാകെ 103 റണ്‍സ് നേടുകയും നാല് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത വോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്. 

രണ്ടാം ടെസ്റ്റിന് മുമ്പ് മറ്റൊരു ഇംഗ്ലീഷ് താരം കൂടി ടീം വിട്ടു

click me!