യാത്രയപ്പ് അതിരുകടന്നു; മോശം പെരുമാറ്റത്തിന് ബ്രോഡിനെ ചെവിക്ക് പിടിച്ച് പിതാവ്

By Web TeamFirst Published Aug 11, 2020, 8:43 PM IST
Highlights

സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡാണ് ശിക്ഷ വിധിച്ചത്. താരം തെറ്റ് സമ്മതിക്കുകയും ശിക്ഷ ശരിവക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലെ മോശം പെരുമാറ്റത്തിന് ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് മാച്ച് ഫീയുടെ 15 ശതമാനം പിഴയും ഒരു ഡീമെറ്റിറ്റ് പോയിന്‍റും ശിക്ഷ. ഓള്‍ഡ് ട്രഫോര്‍ഡില്‍ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷം മോശം വാക്കുകള്‍ കൊണ്ട് യാത്രയാക്കിയതാണ് ബ്രോഡിന് കുരുക്കായത്. 

സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡാണ് ശിക്ഷ വിധിച്ചത്. താരം തെറ്റ് സമ്മതിക്കുകയും ശിക്ഷ ശരിവക്കുകയും ചെയ്തു. ഐസിസി പെരുമാറ്റചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 സ്റ്റുവര്‍ട്ട് ബ്രോഡ് ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. പാകിസ്ഥാന്‍ രണ്ടാം ഇന്നിംഗ്‌സിലെ 46-ാം ഓവറിലായിരുന്നു വിവാദ സംഭവം. 24 മാസത്തിനിടെ മൂന്നാമത്തെ ഡീ മെറിറ്റ് പോയിന്‍റാണ് ബ്രോഡിന് നേരിടേണ്ടിവരുന്നത്. 

ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. മത്സരത്തില്‍ ആറ് വിക്കറ്റ് നേടിയിരുന്നു ബ്രോഡ്. 29*, 7 എന്നിങ്ങനെയായിരുന്നു ബാറ്റിംഗില്‍ സ്‌കോര്‍. രണ്ടാം ടെസ്റ്റ് വ്യാഴാഴ്‌ച സതാംപ്‌ടണില്‍ ആരംഭിക്കും. ഇരുപത്തിയൊന്നിനാണ് അവസാന ടെസ്റ്റ് തുടങ്ങുന്നത്. സതാംപ്‌ടണില്‍ തന്നെയാണ് ഈ മത്സരം. 

രണ്ടാം ടെസ്റ്റിന് മുമ്പ് മറ്റൊരു ഇംഗ്ലീഷ് താരം കൂടി ടീം വിട്ടു

അടങ്ങാത്ത വിക്കറ്റ് ദാഹം; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ആന്‍ഡേഴ്‌സണ്‍

click me!