Asianet News MalayalamAsianet News Malayalam

അടങ്ങാത്ത വിക്കറ്റ് ദാഹം; വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ആന്‍ഡേഴ്‌സണ്‍

പതിനേഴ് വര്‍ഷം നീണ്ട കരിയറില്‍ 590 ടെസ്റ്റ് വിക്കറ്റ് നേടിയിട്ടുണ്ട് ജയിംസ് ആന്‍ഡേഴ്‌സണ്‍. ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റ് തികയ്‌ക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. 

James Anderson dismisses retirement rumours
Author
London, First Published Aug 10, 2020, 10:33 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും എന്ന അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. അവസാന മൂന്ന് ടെസ്റ്റുകളില്‍ ആറ് വിക്കറ്റ് മാത്രം നേടിയതോടെ ജിമ്മി വിരമിക്കും എന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റാര്‍ പേസര്‍.

'വിരമിക്കല്‍ വാര്‍ത്തകള്‍ സത്യമല്ല. വ്യക്തിപരമായി ഏറെ വിഷമതകള്‍ നേരിടുന്ന ആഴ്‌ചയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി താളം നഷ്‌ടമായി. അത് വൈകാരികമായി തളര്‍ത്തി. ഒരു മോശം മത്സരത്തിന് ശേഷം ഒട്ടെറെ അഭ്യൂഹങ്ങള്‍ പരക്കുന്നത് കണ്ടു. എന്നാല്‍ വിരമിക്കലിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. കഠിന പരിശ്രമത്തിലൂടെ അടുത്ത മത്സരത്തില്‍ ശക്തമായി തിരിച്ചെത്താനാകും എന്നാണ് പ്രതീക്ഷ.

James Anderson dismisses retirement rumours

കഴിയുന്നയത്ര കാലം കളിക്കാനാകണം. ഈ ആഴ്‌ചയിലെ പോലെയാണ് തുടര്‍ന്നും ബൗളിംഗ് എങ്കില്‍ കാര്യങ്ങള്‍ എന്‍റെ കയ്യില്‍ നില്‍ക്കില്ല, തീരുമാനം സെലക്‌ടര്‍മാരുടേതാകും. എന്നാല്‍ വിക്കറ്റ് ദാഹം ഇപ്പോഴും നിലനില്‍ക്കുന്നു. മികച്ച രീതിയില്‍ പന്തെറിയുന്നത് തുടരണം, ടീമിന്‍റെ വിജയത്തില്‍ ഭാഗമാകണം. 600 ടെസ്റ്റ് വിക്കറ്റ് ലഭിച്ചാല്‍ അത് മഹത്തരമാകും. അതിന് കഴിഞ്ഞില്ലെങ്കില്‍, നേടിയ നേട്ടങ്ങളില്‍ സംതൃപ്തനാകും' എന്നും ജിമ്മി പറഞ്ഞു. 

പതിനേഴ് വര്‍ഷം നീണ്ട കരിയറില്‍ 590 ടെസ്റ്റ് വിക്കറ്റ് നേടിയിട്ടുണ്ട് ജയിംസ് ആന്‍ഡേഴ്‌സണ്‍. ആന്‍ഡേഴ്‌സണ്‍ 600 വിക്കറ്റ് തികയ്‌ക്കുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. സതാംപ്‌ടണില്‍ പാകിസ്ഥാനെതിരെ വ്യാഴാഴ്‌ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി കളിച്ചേക്കും.  

ഐപിഎല്‍ യുഎഇയില്‍ നടത്താന്‍ ഔദ്യോഗിക അനുമതി; വിവോയ്‌ക്ക് പകരം ആരെന്ന് 18ന് അറിയാം

Follow Us:
Download App:
  • android
  • ios