ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍, ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച

By Gopalakrishnan CFirst Published Aug 17, 2022, 9:44 PM IST
Highlights

ആന്‍റിച്ച് നോര്‍ക്യയുടെ ഊഴമായിരുന്നു അടുത്തത്. ആക്രമണ ബാറ്റിംഗ് കഴ്ചവെക്കാറുള്ള ജോണി ബെയര്‍സ്റ്റോയെ അക്കൗണ്ട് തുറക്കും മുമ്പെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് നോര്‍ക്യ ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത്.

ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ്. 61 റണ്‍സുമായി ഒലി പോപ്പും റണ്‍സൊന്നുമെടുക്കാതെ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍.മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആന്‍റിച്ച് നോര്‍ക്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാഡയുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. പോപ്പിന് പുറമെ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നുള്ളു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ അലക്സ് ലീസിനെ(5) നഷ്ടമായി. റബാഡക്കായിരുന്നു വിക്കറ്റ്. പിന്നാലെ സാക്ക് ക്രോളിയെ(9)യെും വീഴ്ത്തി റബാഡ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. വണ്‍ ഡൗണായി എത്തിയ പോപ്പ് പിടിച്ചു നിന്നപ്പോള്‍ മികച്ച ഫോമിലുള്ള ജോ റൂട്ടിനെ(0) മാര്‍ക്കോ ജാന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഏഷ്യാ കപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ തഴയാനുള്ള കാരണം തുറന്നു പറഞ്ഞ് കൈഫ്

ആന്‍റിച്ച് നോര്‍ക്യയുടെ ഊഴമായിരുന്നു അടുത്തത്. ആക്രമണ ബാറ്റിംഗ് കഴ്ചവെക്കാറുള്ള ജോണി ബെയര്‍സ്റ്റോയെ അക്കൗണ്ട് തുറക്കും മുമ്പെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ആന്‍റിച്ച് നോര്‍ക്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ഈ ഘട്ടത്തില്‍ 55-4ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും പോപ്പും ചേര്‍ന്ന് 100 റണ്‍സിലെത്തിച്ച് കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും സ്റ്റോക്സിനെയും പിന്നാലെ ബെന്‍ ഫോക്സിനെയും(6) മടക്കി നോര്‍ക്യ ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷയും എറിഞ്ഞിട്ടു.

ആദ്യ ദിനം ചായക്ക് ശേഷം മഴയെത്തിയപ്പോള്‍ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് ചായ നേരത്തെയാക്കിയെങ്കിലും മഴ തുടര്‍ന്നതിനാല്‍ ആദ്യ ദിനത്തിലെ കളി ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് പരമ്പര.

അഫ്രീദി അന്ന് സച്ചിനെ കുറേ ചീത്ത വിളിച്ചു, സച്ചിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിംഗ്സിനെക്കുറിച്ച് സെവാഗ്

click me!