എന്നാല്‍ 2003ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ മറക്കാനാകാത്ത ചില ഓര്‍മകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. സച്ചിന്‍ ടെന്‍ഡുക്കറുടെ ഐതിഹാസിക ഇന്നിംഗ്സിന്‍റെ പേരിലാണ് ആ മത്സരം ഇപ്പോഴും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നത്.
ദില്ലി: ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും വീണ്ടുമൊരു നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധങ്ങള്‍ സാധാരണ നിലയിലായിട്ടില്ലാത്തതിനാല്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലെ തോല്‍വിക്കുശേഷമാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാനിറങ്ങുന്നത് എന്നത് മത്സരത്തിന്‍റെ ആവേശം കൂട്ടുന്നു.
എന്നാല്‍ 2003ലെ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ മറക്കാനാകാത്ത ചില ഓര്‍മകള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. സച്ചിന്‍ ടെന്‍ഡുക്കറുടെ ഐതിഹാസിക ഇന്നിംഗ്സിന്‍റെ പേരിലാണ് ആ മത്സരം ഇപ്പോഴും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നത്. പാക് പേസറായ ഷൊയൈബ് അക്തറിനെതിരെ ആദ്യ ഓവറില്‍ തന്നെ 18 റണ്‍സടിച്ച് സച്ചിനാണ് മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മുന്‍തൂക്കം നേടിക്കൊടുത്തത്. ആദ്യ ഓവറിനുശേഷം അക്തറെ പാക്കിസ്ഥാന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അക്തറും അക്രമും വഖാറും അടങ്ങിയ പേസ് നിരക്കെതിരെ 75 പന്തില്‍ 98 റണ്‍സടിച്ചാണ് സച്ചിന്‍ ഒടുവില്‍ അക്തറിന്‍റെ തന്നെ പന്തില്‍ പുറത്തായത്. 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു.
സച്ചിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിംഗ്സായി താന്‍ കാണുന്നത് ഈ പ്രകടനമാണെന്ന് സെവാഗ് പറഞ്ഞു. മത്സരത്തില്‍ ബാറ്റിംഗിനിടെ സച്ചിന് പേശിവലിവ് മൂലം ഓടാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അങ്ങനെ ബൈ റണ്ണറായി ഞാന്‍ ക്രീസിലെത്തി. എന്നാല്‍ ഈ സമയം പാക് താരം ഷാഹിദ് അഫ്രീദി ക്രീസില്‍ നില്‍ക്കുന്ന സച്ചിനെ നിരന്തരം ചീത്തവിളിക്കുകയായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. എപ്പോഴും എന്തെങ്കിലും പറഞ്ഞ് സച്ചിനെ പ്രകോപിതനാക്കാന്‍ നോക്കു എന്നതായിരുന്നു അഫ്രീദിയുടെ ലക്ഷ്യം. എന്നാല്‍ അഫ്രീദിയുടെ ചീത്തവിളിയില്‍ പ്രകോപിതനാവാതെ ശ്രദ്ധ പതറാതെ ബാറ്റ് ചെയ്ത സച്ചിന്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കി. കാരണം, ഈ മത്സരം എത്രമാത്രം പ്രധാനമാണെന്ന് സച്ചിന് അറിയാമായിരുന്നു.
സാധാരണഗതിയില്‍ സച്ചിന്‍ റണ്ണറെ ആവശ്യപ്പെടാറില്ല. എന്നാല്‍ ഇത്തവണ അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ തന്നെ പോയി. കാരണം, എനിക്ക് സച്ചിനെ പോലെ ഓടാന്‍ കഴിയും. യാതൊരു ധാരണപ്പിശകുമില്ലാതെ-സെവാഗ് സ്റ്റാര്‍ സ്പോര്‍ട്സിലെ ഒരു വീഡിയോയില്‍ പറഞ്ഞു. ഇന്ത്യ പാക് പോരാട്ടങ്ങള്‍ എക്കാലത്തും ആവേശകരമാണ്.
ധോണിക്കും കോലിക്കുമൊപ്പം ഞാനും എലൈറ്റ് പട്ടികയില്‍! തെളിവ് പങ്കുവച്ച് വനിത താരം ജമീമ റോഡ്രിഗസ്
2003ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാക് പേസറായ അക്തര്‍ ഒരു അവകാശവാദം ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിയുമെന്നതായിരുന്നു അത്. ഞാനോ സച്ചിനോ അക്തറിന്‍റെ ആ പ്രസ്താവന വായിച്ചിട്ടില്ല. പക്ഷെ അന്ന് സംഭവിച്ചത് ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ അക്തറെ പാക്കിസ്ഥാന് പിന്‍വലിക്കേണ്ടി വന്നു എന്നതാണെന്നും സെവാഗ് പറഞ്ഞു.
