രണ്ടക്കം കണ്ടത് ഒരു താരം മാത്രം! ദക്ഷിണാഫ്രിക്ക 69ന് എല്ലാവരും പുറത്ത്; വനിതാ ലോകകപ്പില്‍ 15-ാം ഓവറില്‍ കളി തീര്‍ത്ത് ഇംഗ്ലണ്ട്

Published : Oct 03, 2025, 06:35 PM IST
Engalnd Women Won Over South Africa

Synopsis

വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 69 റൺസിന് പുറത്തായപ്പോൾ, ഇംഗ്ലണ്ട് 14.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് ജയം. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക കേവലം 20.4 ഓവറില്‍ 69ന് എല്ലാവരും പുറത്തായി. 36 പന്തില്‍ 22 റണ്‍സ് നേടിയ സിനാലോ ജാഫ്ത മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. എമി ജോണ്‍സ് (50 പന്തില്‍ 40), താമി ബ്യൂമോണ്ട് (35 പന്തില്‍ 21) ലക്ഷ്യം മറികടന്നു.

നേരത്തെ മൂന്ന് വിക്കറ്റ് നേടിയ ലിന്‍സി സ്മിത്ത്, രണ്ട് പേരെ വീതം പുറത്താക്കിയ നതാലി സ്‌കിവര്‍ ബ്രണ്ട്, സോഫി എക്ലെസ്റ്റോണ്‍, ചാര്‍ളി ഡീന്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ അഞ്ച് താരങ്ങളും രണ്ടക്കം കാണാതെ പുറത്തായി. ലോറ വോള്‍വാര്‍ഡ് (5), ടസ്മിന്‍ ബ്രിറ്റ്‌സ് (5), സുനെ ലുസ് (2), മരിസാനെ കാപ്പ് (4), അന്നെകെ ബോഷ് (6) എന്നിവരാണ് പുറത്തായത്. ഇതോടെ അഞ്ചിന് 31 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. പിന്നാലെ ജാഫ്ത 22 റണ്‍സെടുത്തു. ആ ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിലും പരിതാപകരമായേനെ ദക്ഷിണാഫ്രിക്കയുടെ അവസ്ഥ.

ജാഫ്തയ്ക്ക് പിന്തുണ നല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആര്‍ക്കും സാധിച്ചില്ല. ക്ലോ ട്രയോണ്‍ (2), നദിന്‍ ഡി ക്ലര്‍ക്ക് (3), മസബതാ ക്ലാസ് (3), നോണ്‍കുലുലേകോ ലാബ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അയബോംഗ ഖാക്ക (6) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം..

ദക്ഷിണാഫ്രിക്ക: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), ടസ്മിന്‍ ബ്രിട്ട്‌സ്, സുനെ ലുസ്, മാരിസാനെ കാപ്പ്, അന്നെകെ ബോഷ്, സിനാലോ ജഫ്ത (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, നദിന്‍ ഡി ക്ലെര്‍ക്ക്, മസബതാ ക്ലാസ്, അയബോംഗ ഖാക്ക, നോങ്കുലുലെക്കോ ലാബ.

ഇംഗ്ലണ്ട്: ടാമി ബ്യൂമോണ്ട്, ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ഹീതര്‍ നൈറ്റ്, നാറ്റ് സ്‌കൈവര്‍-ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, എമ്മ ലാംബ്, ആലീസ് കാപ്‌സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല