ഇന്ത്യൻ ടീമിലെ എല്ലാവരും മദ്യപിക്കും, എന്നിട്ട് എന്നെ മാത്രം അവർ കുടിയനാക്കി; വെളിപ്പെടുത്തി ധോണിയുടെ സഹതാരം

Published : Jan 08, 2024, 09:36 PM IST
ഇന്ത്യൻ ടീമിലെ എല്ലാവരും മദ്യപിക്കും, എന്നിട്ട് എന്നെ മാത്രം അവർ കുടിയനാക്കി; വെളിപ്പെടുത്തി ധോണിയുടെ സഹതാരം

Synopsis

ഇടക്കാലത്ത് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ പ്രവീണ്‍ കുമാറിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല, ഗ്രൗണ്ടിലെ മോശം പ്രകടനമായിരുന്നില്ല മദ്യപാനം അടക്കമുള്ള ദുശ്ശീലങ്ങളായിരുന്നു പ്രവീണ്‍ കുമാറിന് തടസമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മീററ്റ്: എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി അടക്കമുളള ഇന്ത്യൻ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി  മുന്‍ ഇന്ത്യൻ പേസര്‍ പ്രവീണ്‍ കുമാര്‍. ഒരു കാലത്ത് തന്‍റെ സ്വിംഗ് കൊണ്ട് എതിരാളികളെ വട്ടംകറക്കിയിരുന്ന പ്രവീണ്‍ കുമാര്‍ 2007-2012 കാലഘട്ടത്തില്‍ ഇന്ത്യക്കായി ആറ് ടെസ്റ്റിലും 68 ഏകദിനത്തിലും 10 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ  ബാംഗ്ലൂര്‍, കിങ്സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്കായും പ്രവീണ്‍ കുമാര്‍ കളിച്ചിട്ടുണ്ട്.

ഇടക്കാലത്ത് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ പ്രവീണ്‍ കുമാറിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല, ഗ്രൗണ്ടിലെ മോശം പ്രകടനമായിരുന്നില്ല മദ്യപാനം അടക്കമുള്ള ദുശ്ശീലങ്ങളായിരുന്നു പ്രവീണ്‍ കുമാറിന് തടസമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ എല്ലാവരും മദ്യപിക്കുമെന്നും ഒടുവില്‍ തനിക്ക് മാത്രമായി എല്ലാ കുറ്റവുമെന്നും പ്രവീണ്‍ കുമാര്‍ ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യൻസിന് അടുത്ത പ്രഹരം, സൂര്യകുമാര്‍ യാദവിന് ശസ്ത്രക്രിയ; 8-9 ആഴ്ച വിശ്രമം

സീനിയര്‍ താരങ്ങള്‍ അടക്കം എല്ലാവരും എന്നോട് പറയും മദ്യപിക്കരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നെല്ലാം. എന്നാല്‍ എല്ലാവരും ഇതൊക്കെ ചെയ്യും. പക്ഷെ മദ്യപാനിയെന്ന ചീത്തപ്പേര് മുഴുവന്‍ എനിക്ക് മാത്രമായിരുന്നു.

സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊക്കെ ആണോ താങ്കളെ അന്ന് ഉപദേശിച്ചത് എന്ന് ചോദിച്ചപ്പോള്‍ ക്യാമറക്ക് മുമ്പില്‍ ആരുടെയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവര്‍ക്കും അതൊക്കെ അറിയാമെന്നും ആയിരുന്നു പ്രവീണ്‍ കുമാറിന്‍റെ മറുപടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ പ്രവീണ്‍ കുമാര്‍ വാലറ്റത്ത് ഭേദപ്പെട്ട ബാറ്ററുമായിരുന്നു. ആറ് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും 68 ഏകദിനത്തില്‍ നിന്ന് 77 വിക്കറ്റും 10 ടി20കളില്‍ നിന്ന് എട്ട് വിക്കറ്റും പ്രവീണ്‍ കുമാര്‍ നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; മലയാളി താരങ്ങൾക്ക് മികച്ച അവസരമെന്ന് സഞ്ജു സാംസൺ
പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ ഒരുങ്ങി സൗരവ് ഗാംഗുലി; വെളിപ്പെടുത്തലുമായി ഹർഭജൻ