'10 പെഗ്ഗ് അടിച്ചു, തല പൊങ്ങില്ലെന്ന് കോച്ച് കരുതി, കുറിച്ചത് 100'; ജോലിക്കായി ശീലം മാറ്റാമെന്ന് മുന്‍ താരം

By Web TeamFirst Published Aug 19, 2022, 8:50 PM IST
Highlights

ഇപ്പോള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കാൻ തന്‍റെ മിന്നുന്ന ജീവിതരീതി വരെ ഉപേക്ഷിക്കാൻ തയാറാണെന്നാണ് കാംബ്ലി പറഞ്ഞത്. മുമ്പ് രാത്രിയില്‍ പത്ത് പെഗ്ഗ് അടിച്ച ശേഷം പിറ്റേന്ന് സെഞ്ചുറിയടിച്ച താരമാണ് കാംബ്ലി

മുംബൈ:  മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് തനിക്ക് എന്തെങ്കിലും ജോലി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. . ബിസിസിഐ മുന്‍ കളിക്കാര്‍ക്ക് നല്‍കുന്ന പെന്‍ഷനായ 30000 രൂപ മാത്രമാണ് തന്‍റെ ആകെ വരുമാനമെന്നും ഇതുകൊണ്ട് കുടുംബ ചെലവുകള്‍ നിര്‍വഹിക്കാനാവുന്നില്ലെന്നുമാണ് വിനോദ് കാംബ്ലി പറഞ്ഞത്.

ഇപ്പോള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനിൽ ജോലി ലഭിക്കാൻ തന്‍റെ മിന്നുന്ന ജീവിതരീതി വരെ ഉപേക്ഷിക്കാൻ തയാറാണെന്നാണ് കാംബ്ലി പറഞ്ഞത്. മുമ്പ് രാത്രിയില്‍ പത്ത് പെഗ്ഗ് അടിച്ച ശേഷം പിറ്റേന്ന് സെഞ്ചുറിയടിച്ച താരമാണ് കാംബ്ലി. പരിശീലക സ്ഥാനത്തിനായി മദ്യപാന ശീലം വരെ ഉപേക്ഷിക്കാമെന്നാണ് മിഡ് ഡേ' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞു. കാംബ്ലി പറഞ്ഞു. എല്ലാവരും പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്.

ചില കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ അനുവദിക്കാത്ത ഏതെങ്കിലും നിയമങ്ങൾ ഉണ്ടെങ്കിൽ, എല്ലാവരും അവ പാലിക്കുക തന്നെ വേണം. മദ്യപാനം നിര്‍ത്തണണെന്ന് പറഞ്ഞാല്‍ അത് നിര്‍ത്തും, അതില്‍ ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസം ഒരു ജോലിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നേരിട്ട് പോയി സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് വിനോദ് കാംബ്ലി പറഞ്ഞിരുന്നു. അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ താന്‍ വരാം എന്ന് പലതവണ പറഞ്ഞിട്ടുണ്ട്.

അതിപ്പോള്‍ വാങ്കഡെയിലായാലും മറ്റ് എവിടെയായാലും ശരി, വരാന്‍ തയാറാണ്- കാംബ്ലി പറഞ്ഞു. ഒരു ജോലി വേണം. യുവതാരങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയും. അമോല്‍ മജൂംദാറിനെ മുംബൈ പരിശീലകനായി നിലനിര്‍ത്തിയെന്ന് അറിഞ്ഞു. പക്ഷേ തന്നെ ആവശ്യമുണ്ടെങ്കില്‍ വരാന്‍ ഞാന്‍ തയാറാണ്.  

അമോല്‍ മജൂംദാറും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്, സുഹൃത്തുക്കളുമാണ്. വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ സാമ്പത്തികാവസ്ഥ അടുത്ത സുഹൃത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അറിയാമെന്നും എന്നാല്‍ താന്‍ സച്ചിനോട് സഹായം ചോദിക്കില്ലെന്നും കാംബ്ലി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഉള്‍പ്പെടെ 1084 റണ്‍സടിച്ച കാംബ്ലി 104 ഏകദിനങ്ങളില്‍ നിന്ന് 2477 റണ്‍സും നേടി.

കോലിക്ക് 100 ഇല്ലാത്ത 1000 ദിവസം! ഒളിയമ്പ് എയ്ത് ബാർമി ആർമി; കണക്ക് നിരത്തി വായടപ്പിച്ച് ഇന്ത്യൻ ഫാൻസ്

click me!