'എന്നെ വിവാഹം കഴിയ്ക്കുമോ'; കളിക്കിടെ കാവ്യാ മാരന് വിവാഹാഭ്യർഥനയുമായി ആരാധകൻ -വീഡിയോ

Published : Jan 20, 2023, 05:26 PM ISTUpdated : Jan 20, 2023, 06:25 PM IST
'എന്നെ വിവാഹം കഴിയ്ക്കുമോ'; കളിക്കിടെ കാവ്യാ മാരന് വിവാഹാഭ്യർഥനയുമായി ആരാധകൻ -വീഡിയോ

Synopsis

ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ മത്സരത്തിനിടെയാണ് ആരാധകരന്റെ വിവാഹാഭ്യാർഥന. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

പാൾ: ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ മത്സരത്തിനിടെ സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ കാവ്യാ മാരന് വിവാഹാഭ്യാർഥനയുമായി ആരാധകൻ. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ മത്സരത്തിനിടെയാണ് ആരാധകരന്റെ വിവാഹാഭ്യാർഥന. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പും പാൾ റോയൽസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവങ്ങൾ. സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. മത്സരത്തിൽ പാൾ റോയൽ‌സിനെ അഞ്ചു വിക്കറ്റിന് സൺ റൈസേഴ്സ് കീഴടക്കി.

 

 

മത്സരം കാണാൻ സൺറൈസേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു.  ‘കാവ്യ മാരൻ, വിൽ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാർഡുമായാണ് ആരാധകൻ കളി കാണാനെത്തിയത്. മത്സരത്തിനിടെ ക്യാമറകൾ ആരാധകന്റെ ദൃശ്യങ്ങൾ പകർത്തിയതോടെ വൈറലായി, വിവാഹ അഭ്യർഥനയെക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്യുകയും ചെയ്തു. സൺ നെറ്റ്‍വർക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരൻ. ഐപിഎൽ താര ലേലത്തില്‍ സൺറൈസേഴ്സിനായി കാവ്യ മാരനാണ് എത്താറുള്ളത്. ടീമിന്റെ മത്സരം കാണാനും കാവ്യ മാരൻ എത്താറുണ്ട്.

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; രവീന്ദ്ര ജഡേജ ബൗളിംഗ് ആരംഭിച്ചു 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്