കീരീടനേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിച്ച് കൊല്‍ക്കത്ത, പോസ്റ്ററില്‍ ശ്രേയസിന് ഇടമില്ല, നാണക്കേടെന്ന് ആരാധകര്‍

Published : May 28, 2025, 10:10 AM IST
കീരീടനേട്ടത്തിന്‍റെ വാര്‍ഷികം ആഘോഷിച്ച് കൊല്‍ക്കത്ത, പോസ്റ്ററില്‍ ശ്രേയസിന് ഇടമില്ല, നാണക്കേടെന്ന് ആരാധകര്‍

Synopsis

കൊൽക്കത്ത വീണ്ടും ശ്രേയസിനെ അപമാനിക്കുകയാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കൊല്‍ക്കത്ത വിട്ട് പഞ്ചാബിലെത്തിയ ശ്രേയസ് ടീമിനെ ഈ സീസണില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിച്ചിരിക്കെയാണ് കൊല്‍ക്കത്തയുടെ നപടിയെന്നതും ശ്രദ്ധേയമാണ്.

കൊല്‍ക്കത്ത: ഐപിഎല്ലിൽ ശ്രേയസ് അയ്യറെ ചൊല്ലി കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സിനെതിരെ വ്യാപക വിമർശനവും ആരാധകരുടെ ട്രോൾ മഴയും. 2024 സീസണിൽ കിരീടം ഉയർത്തിയതിന്‍റെ ഒന്നാം വാർഷികത്തിൽ കൊ‌ക്കത്ത പങ്കുവച്ച പോസ്റ്ററിനെതിരെയാണ് വിമർശനം. അന്ന് കൊല്‍ക്കത്ത ക്യാപ്റ്റനും നിലവിൽ പഞ്ചാബ് നായകനുമായ ശ്രേയസ് അയ്യരെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതാണ് ആരാധക രോഷത്തിന് ഇടയാക്കിയത്. കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം നേടിക്കൊടുത്ത നായകനെ ഒഴിവാക്കിയത് മര്യാദയില്ലാത്ത നടപടിയെന്നാണ് ആരാധകർ ഉന്നയിക്കുന്നത്.

കൊൽക്കത്ത വീണ്ടും ശ്രേയസിനെ അപമാനിക്കുകയാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കൊല്‍ക്കത്ത വിട്ട് പഞ്ചാബിലെത്തിയ ശ്രേയസ് ടീമിനെ ഈ സീസണില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിച്ചിരിക്കെയാണ് കൊല്‍ക്കത്തയുടെ നപടിയെന്നതും ശ്രദ്ധേയമാണ്. ഐപിഎല്ലിൽ 3 വ്യത്യസ്ത് ടീമുകളെ പ്ലേ ഓഫിലെത്തിച്ച നായകനെന്ന ചരിത്ര നേട്ടവും ശ്രേയസ് സ്വന്തമാക്കിയിരുന്നു. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബ് ഐപിഎല്ലിന്‍റെ പ്ലേ ഓഫില്‍ കടന്നത്.

അതേസമയം നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ശ്രേയസിനെ കൈവിട്ട് അജിങ്ക്യാ രഹാനെയെ ക്യാപ്റ്റനാക്കിയെങ്കിലും കൊല്‍ക്കത്ത ഇത്തവണ എട്ടാം സ്ഥനത്താണ് ഫിനിഷ് ചെയ്തത്. നിലവിലെ ചാന്പ്യന്മാർക്ക് 14 മത്സരങ്ങളിൽ നിന്ന് 5 എണ്ണത്തിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്.

ഐപിഎല്‍ താരലേലത്തില്‍ കിരീടം നേടിത്തന്ന നായകനായ ശ്രേയസിനെ നിലനിര്‍ത്താതെ ലേലത്തില്‍ വിട്ട കൊല്‍ക്കത്തയുടെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ലേലത്തില്‍ മറ്റ് ടീമുകള്‍ ശ്രേയസിനായി വാശിയോടെ രംഗത്തെത്തിയപ്പോള്‍ 10 കോടി വരെ ശ്രേയസിനായി വിളിച്ചശേഷം കൊല്‍ക്കത്ത പിന്‍മാറുകയായിരുന്നു. ഒടുവില്‍ വാശിയേറിയ ലേലം വിളിക്കൊടവിൽ 26.75 കോടിക്കാണ് പഞ്ചാബ് ശ്രേയസിനെ ലേലത്തില്‍ ടീമിലെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍
ഹോം ഗ്രൗണ്ടില്‍ ഗില്‍ ഗോള്‍ഡന്‍ ഡക്ക്, സഞ്ജുവിനെ ഇനിയും എത്രനാള്‍ പുറത്തിരുത്തുമെന്ന ചോദ്യവുമായി ആരാധകര്‍