'ഷെയിം ഓണ്‍ യു ഷാരൂഖ്', ഐപിഎല്ലിനിടെ പരസ്യമായി പുകവലിച്ച് കിംഗ് ഖാന്‍, വിമര്‍ശനവുമായി ആരാധകര്‍

Published : Mar 24, 2024, 10:32 AM ISTUpdated : Mar 24, 2024, 10:34 AM IST
'ഷെയിം ഓണ്‍ യു ഷാരൂഖ്', ഐപിഎല്ലിനിടെ പരസ്യമായി പുകവലിച്ച് കിംഗ് ഖാന്‍, വിമര്‍ശനവുമായി ആരാധകര്‍

Synopsis

ഐപിഎല്‍ മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഷെയിം ഓണ്‍ യു എസ് ആര്‍ കെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ കൊല്‍ക്കത്ത ടീം ഉടമ കൂടിയായ ഷാരൂഖ് ഖാന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും പരസ്യമായി പുകവലിച്ചത് ആരാധകരുടെ വിമര്‍ശനത്തിന് കാരണമായി. പോണി ടെയില്‍ ഹെയര്‍സ്റ്റൈലുമായി സ്റ്റേ‍ഡിയത്തിലെത്തിയ കിംഗ് ഖാന്‍ ആരാധകര്‍ക്ക് ഫ്ലെയിംഗ് കിസ് നല്‍കി അവരെ കൈയിലെടുത്തെങ്കിലും പിന്നാലെ സ്റ്റേഡിയത്തിലിരുന്ന് പുകവലിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത് ആരാധകരുടെ വിമര്‍ശനത്തിനും കാരണമായി.

ഐപിഎല്‍ മത്സരത്തിനിടെ ഷാരൂഖ് ഖാന്‍ പുകവലിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെ ഷെയിം ഓണ്‍ യു എസആര്‍കെ ഹാഷ് ടാഗുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുമ്പും ഷാരൂഖ് സ്റ്റേ‍ഡിയത്തില്‍ പരസ്യമായി പുകവലിച്ചിട്ടുണ്ട്. അന്ന് ഷാരൂഖിനെ കര്‍ശനമായി താക്കീത് ചെയ്തിരുന്നു.

'രണ്ട് ഓലക്കീറോ വെള്ളത്തുണിയോ എടുത്തോ, എന്നെ ഒന്ന് മൂടാൻ', 25 കോടിയുടെ മുതലിനെ എടുത്തിട്ട് പെരുക്കി ക്ലാസന്‍

ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ നാലു റണ്‍സിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചത്. അവസാന രണ്ടോവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ 39 റണ്‍സ് വേണമായിരുന്നു. എന്നാല്‍ മിച്ചല്‍ സറ്റാര്‍ക്ക് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 26 റണ്‍സ് അടിച്ചെടുച്ച ക്ലാസനും ഷഹബാസ് അഹമ്മദും ചേര്‍ന്ന് ഹൈദരാബാദിനെ ജയത്തിന് അടുത്തെത്തിച്ചെങ്കിലും ഹര്‍ഷിത് റാണ എറി‌ഞ്ഞ അവസാന ഓവറില്‍ 13 റണ്‍സ് കൂടി എടുക്കാന്‍ അവര്‍ക്കായില്ല.

ഹര്‍ഷിത് റാണയുടെ ആദ്യ പന്ത് തന്നെ ക്ലാസന്‍ സിക്സിന് പറത്തിയെങ്കിലും അടുത്ത പന്തില്‍ സിംഗിളും മൂന്നാം പന്തില്‍ ഷഹബാസ് പുറത്താകുകയും ചെയ്തതോടെ ഹൈദാരാബാദ് സമ്മര്‍ദ്ദത്തിലായി. നാലാം പന്തില്‍ ഒരു റണ്ണും അഞ്ചാം പന്തില്‍ ക്ലാസൻ പുറത്താവുകയും ചെയ്തതോടെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സായി ഹൈദരാബാദിന്‍റെ ലക്ഷ്യം. എന്നാല്‍ അവസാന പന്തില്‍ നായകന്‍ പാറ്റ് കമിന്‍സിന് റണ്ണെടുക്കാനായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍